Image

ഓട്ടം ഹോപ് ഓപ്പറേഷനിൽ ഒഹായോവിൽ കണ്ടെത്തിയത് കാണാതായ 45 കുട്ടികളെ

പി.പി.ചെറിയാൻ Published on 28 October, 2020
ഓട്ടം ഹോപ് ഓപ്പറേഷനിൽ ഒഹായോവിൽ കണ്ടെത്തിയത് കാണാതായ 45 കുട്ടികളെ
ഒഹായൊ ∙ ഒഹായോ സംസ്ഥാനത്ത് ഒക്ടോബർ മാസം നടത്തിയ 'ഓട്ടം ഹോപ്' ഓപ്പറേഷന്റെ ഭാഗമായി വിവിധ സമയങ്ങളിൽ കാണാതായ 45 കുട്ടികളേയും മനുഷ്യക്കടത്തിന്റെ ഇരകളായ 109 പേരേയും കണ്ടെത്തിയതായി ഒക്ടോബർ 26 തിങ്കളാഴ്ച ഒഹായൊ അറ്റോർണി ജനറൽ ഡേവിഡ് യോസ്റ്റ പത്രസമ്മേളനത്തിൽ അറിയിച്ചു.
50 ഏജൻസികൾ ഒരേ സമയം വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മനുഷ്യക്കടത്തിനു നേതൃത്വം നൽകിയ 177 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂണിഫോം ഓഫിസർമാരോടൊത്തു അണ്ടർ കവർ ഓഫിസർമാരും റെയ്ഡിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷവും ഇതുപോലെ ഒരു ഓപ്പറേഷൻ നടത്തിയിരുന്നതായി ഡപ്യൂട്ടി ചീഫ് ജനിഫർ നൈറ്റ് പറഞ്ഞു. എത്ര ആളുകളെ ഞ്ഞു. എത്ര ആളുകളെ അറസ്റ്റ് ചെയ്തു എന്നതിലുപരി സാത്താന്യശക്തികളിൽ നിന്നും എത്രപേരെ രക്ഷപ്പെടുത്താനായി എന്നതാണ് ഈ റെയ്ഡുകൊണ്ട് ലക്ഷ്യമിട്ടതെന്ന് ചീഫ് പറഞ്ഞു.
കൂടുതൽ അറസ്റ്റുകൾ നടന്നത് റ്റൊലിഡൊ, ക്ലീവ്‍ലാന്റ്, കൊളംമ്പസ് പ്രദേശങ്ങളിൽ നിന്നാണ്. അപ്രത്യക്ഷരായ 76 കുട്ടികളുടെ കേസ്സുകൾ ഇതോടെ ക്ലോസ് ചെയ്തതായും കൊളംമ്പസ് പോലീസ് ചീഫ് പറഞ്ഞു.
ഞങ്ങൾ നിങ്ങളെ ശ്രദ്ധിക്കുന്നു, ഞങ്ങൾ നിങ്ങളെ കണ്ടെത്തും, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും എന്ന ശക്തമായ സന്ദേശമാണ് 'ഓട്ടം ഹോപ്' നൽകുന്നതെന്ന് ഫ്രാങ്ക്‌ലിൻ കൗണ്ടി ഷെറിഫ് ഡാലസ് ബാൾഡവിൻ പറഞ്ഞു.
ഓട്ടം ഹോപ് ഓപ്പറേഷനിൽ ഒഹായോവിൽ കണ്ടെത്തിയത് കാണാതായ 45 കുട്ടികളെ
Join WhatsApp News
ആവേശം വിതച്ച് ട്രംപിന്റെ ജൈത്രയാത്ര 2020-10-28 15:26:57
ട്രംപ് നമുക്ക് നൽകിയിട്ടുള്ള പ്രവർത്തന സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതിനുപകരം, അവനവനെ നിയന്ത്രിക്കാൻ ഭയത്തെ അനുവദിക്കുന്ന അനേകം ആളുകളുണ്ട്. സ്വാതന്ത്ര്യത്തെ ഒരിക്കലും വിലകുറച്ച് കാണരുത്, കണ്ണുള്ളപ്പോഴേ അതിൻറെ വിലയറിയൂ, ഒരു സുപ്രഭാതത്തിൽ എല്ലാ സ്വാതന്ത്ര്യങ്ങളും സർക്കാരിന് കൈമാറരുത്. നിങ്ങൾ വീട്ടിലിരിക്കണോ അതോ ജോലിക്കു പോണോ എന്നുള്ള തീരുമാനം, തെരുവുകളിൽ അഴിഞ്ഞാടുന്ന അക്രമികൾ തീരുമാനിക്കാൻ അവസരം കൊടുക്കരുത്. സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
Ninan 2020-10-28 15:43:10
Stupids like you will portray Trump’s dangerous campaign trips as victory trip. Moodante muthukinu Vadi.
Welfare / Food Stamps 2020-10-28 16:19:54
സഹോ, സര്‍ക്കാര്‍ താങ്കൾക്ക് നൽകുന്ന ഫുഡ് സ്റ്റാമ്പ്/ക്ഷേമ പെൻഷൻ ഒരു താൽക്കാലിക നടപടിയായിരിക്കണം, ഒരു ജീവിതശൈലിയായി കൊണ്ടുനടക്കരുത്!! മേലനങ്ങി പണിയെടുത്തവർക്കേ നഷ്ട്ടങ്ങൾ ഉള്ളു, കഷ്ടപ്പാടുകൾ കാണാനുള്ള കണ്ണുകളുള്ളു. ട്രംപ് വീണ്ടും വരും, എല്ലാം ശരിയാകും.
ട്രംപ് ശരണം 2020-10-28 16:54:30
അമേരിക്കൻ ജനത നിരവധി രാഷ്ട്രീയക്കാരെ കണ്ടു, നിരവധി വാഗ്ദാനങ്ങൾ കേട്ടു, പക്ഷേ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാഷ്ട്രീയക്കാർ പറഞ്ഞതിൽ പകുതിയും വിഴുങ്ങും. ട്രംപ് ബൈഡനെപ്പോലെ ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരനല്ല. നമ്മളിൽ ഓരോരുത്തരെയും പോലെ തന്നെ, ട്രംപ് എല്ലാം തികഞ്ഞവനുമല്ല. പക്ഷേ അമേരിക്ക കാപാലികരുടെ കൈകളിൽ വെന്തെരിയുന്ന ഈ അവസ്ഥയിൽ ട്രംപ് വീണ്ടും അധികാരത്തിൽ വന്നേ പറ്റൂ...
SP 2020-10-28 20:24:52
See the savior: https://www.politifact.com/truth-o-meter/promises/trumpometer/
ആവേശം വിതച്ച് ട്രംപിന്റെ ജൈത്രയാത്ര 2020-10-28 21:25:44
'ആവേശം വിതച്ചു ട്രംപിന്റെ ജൈത്ര യാത്ര' എന്നത് 'കോവിഡ് വിതച്ചു' എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു
Prof. JMBV G.F.N Phd 2020-10-28 21:28:17
November 3, 2020 is the American Freedom day
Prof. J M G F N Phd 2020-10-28 18:25:26
2017 ജനുവരി 20 ആണോ അമേരിക്കൻ സ്വാതന്ത്ര്യദിനം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക