Image

കോവിഡ് ഭേദപ്പെട്ടവരിൽ ആന്റിബഡി ക്രമേണ കുറഞ്ഞു വരുന്നു

Published on 28 October, 2020
കോവിഡ്  ഭേദപ്പെട്ടവരിൽ ആന്റിബഡി  ക്രമേണ കുറഞ്ഞു വരുന്നു
കോവിഡ് 19 ബാധിച്ചവരിൽ ഉണ്ടാകുന്ന  ആന്റിബോഡി  ബ്രിട്ടനിൽ നിരവധി പേരിൽ കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി.

ലണ്ടനിലെ ഇമ്പീരിയൽ കോളജിൽ നിന്നുള്ള ഗവേഷക സംഘം വ്യത്യസ്തരായ 3,65,000 ത്തിലധികം ആളുകളുടെ ഫിംഗർ -പ്രിക്‌ സാമ്പിളുകൾ വീടുകളിൽ നിന്ന് ശേഖരിച്ചാണ് പരീക്ഷണം നടത്തിയത്. മൂന്ന് മാസങ്ങൾക്കകം ആന്റിബോഡികളുടെ  അളവ് 26 ശതമാനം കുറഞ്ഞെന്നാണ് പഠനത്തിൽ തെളിഞ്ഞത്. 

"ഇംഗ്ലണ്ടിൽ രോഗബാധ അതിന്റെ പാരമ്യത്തിലെത്തിയ  ശേഷമുള്ള  12 ,14 , 18 എന്നീ ആഴ്ചകളിൽ  ദേശീയ നിയന്ത്രണത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ സ്വയം നിയന്ത്രിത ലാറ്ററൽ ഫ്ലോ ടെസ്റ്റിലാണ് ജനസംഖ്യയ്ക്ക്  അനുപാതമായി നോക്കുമ്പോൾ ആന്റിബോഡികളിൽ ഗണ്യമായ കുറവ് പ്രകടമായത്. " ഗവേഷകർ  വ്യക്തമാക്കി.

അണുബാധയ്ക്ക് ശേഷമുള്ള ആറ് മുതൽ പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ ആളുകളിൽ സീസണൽ വൈറസിനോട് എതിർക്കുന്ന ആന്റിബോഡികൾ കുറയുമെന്ന് മുൻപേ കണ്ടെത്തിയിരുന്നതിനോട് ഈ പഠനം പൂർണമായും യോജിക്കുന്നു. വ്യക്തികളിൽ സാർസ് കോവിഡ് 2 വൈറസിനെതിരെയുള്ള ആന്റിബോഡികളും കാലക്രമേണ കുറയുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. 

ജൂണിൽ പഠനത്തിന്റെ പ്രാരംഭദശയിൽ, പരിശോധനയ്ക്ക് വിധേയരായ ആളുകളിൽ ആറ് ശതമാനം , കോറോണവൈറസിനെതിരെ ആന്റിബോഡി പ്രതികരണം കാണിച്ചു. സെപ്റ്റംബറിലിത് 4.4 ശതമാനമായി കുറഞ്ഞെങ്കിലും ആരോഗ്യപ്രവർത്തകരിൽ സമാനമായി തന്നെ തുടർന്നു. അണുബാധയോട് പോരാടാൻ ശരീരം സ്വയം പുറപ്പെടുവിക്കുന്ന പ്രോടീനുകളെയാണ് ആന്റിബോഡി എന്നുവിളിക്കുന്നത്. ഐ ജി ജി(IgG) ടെസ്റ്റ് നടത്തിയാണ് ആന്റിബോഡികളുടെ അളവ് കണ്ടെത്തുന്നത്.  കോറോണയെ ചെറുക്കുന്ന ആന്റിബോഡികളെ മാത്രം കണ്ടെത്താവുന്ന രീതിയിലാണ് ഈ പരിശോധനയുടെ രൂപകൽപന. മറ്റു തരത്തിലുള്ള ആന്റിബോഡികൾ ഐജിജി(IgG) യെക്കാൾ കൂടുതൽ കാലം നിലനിൽക്കുമെന്നു വേറൊരു ഗവേഷക സംഘം കണ്ടെത്തി. 

തീവ്രമായി രോഗം ബാധിച്ചവരെക്കാൾ ആന്റിബോഡികൾ കുറയാനുള്ള സാധ്യത കൂടുതൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്ന കോവിഡ് രോഗികളിലാണെന്നും ഫലങ്ങൾ അടിവരയിടുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക