Image

ഫോമാ മിഡ് അറ്റലാന്റിക് റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റ് ആന്‍ഡ് ഗ്രീറ്റ് യോഗം

ബിന്ദു ടി ജി Published on 29 October, 2020
ഫോമാ മിഡ് അറ്റലാന്റിക് റീജിയന്‍   എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റ് ആന്‍ഡ് ഗ്രീറ്റ് യോഗം
ഫോമാ മിഡ് അറ്റലാന്റിക് റീജിയനും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്ന് മീറ്റ് ആന്‍ഡ് ഗ്രീറ്റ് യോഗം ചേര്‍ന്നു. മിഡ് അറ്റലാന്റിക്  റീജിയണിലെ വിവിധ  സംഘടനകളില്‍ നിന്നും നേതാക്കന്മാര്‍ ഫോമാ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. കമ്മിറ്റിയോടൊത്ത് ശക്തമായി പ്രവര്‍ത്തിക്കുമെന്ന് ഏവരും ഒറ്റകെട്ടായി ഉറപ്പു നല്‍കി

ഫോമാ  പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് ,  ജനറല്‍ സെക്രട്ടറി ടി . ഉണ്ണികൃഷ്ണന്‍ , ട്രെഷറര്‍ തോമസ് ടി ഉമ്മന്‍ ,  വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ , ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്റ് ട്രെഷറര്‍ ബിജു തോണിക്കടവില്‍ , ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവര്‍  സന്നിഹിതരായിരുന്നു

മിഡ് അറ്റലാന്റിക് റീജിയണ്‍  ആര്‍ വി പി  ബൈജു വര്‍ഗ്ഗീസിന്റെ   അധ്യക്ഷതയില്‍ കൂടിയ യോഗം ശ്രീദേവി അജിത്ത് കുമാറി  ന്റെ സ്വാഗത ഗാനത്തോട് കൂടെ ആരംഭിച്ചു.  ബൈജു വര്‍ഗ്ഗീസ്  മിഡ്  അറ്റ് ലാന്റിക്   റീജിയണിലെ വിവിധ അസോസിയേഷന്‍ ഭാര വാഹികളെയും നേതാക്കളെയും ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും സ്വാഗതം ചെയ്തു. 20202022 റീജിയണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും അസ്സോസിയേഷനുകളുടെയും സഹായവും സഹകരണവും ആവശ്യമാണെന്നും അദ്ദ്യേഹം പറഞ്ഞു. പ്രത്യേകിച്ച് ഫോമാ പ്രസിഡന്റ് ഇതേ റീജിയനില്‍ നിന്നുള്ള ആളായത് കൊണ്ട് റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ   നടക്കുമെന്ന്  ഉറ പ്പുണ്ടെന്ന്  അദ്ദേഹം  എടുത്തു പറഞ്ഞു.   മുന്‍  ആര്‍ വി പി  ബോബി തോമസ് റീജിയന്റെ 20182020 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും നല്‍കിയ സഹകരണങ്ങള്‍ക്കു നന്ദി അറിയിച്ചു.

അനു സ്‌കറിയ , മനോജ് വര്‍ഗ്ഗീസ്   ( ഫോമാ നാഷണല്‍ കമ്മിറ്റി ) , രാജു വര്‍ഗ്ഗീസ്  (ഫോമാ   കംപ്ലയന്‍സ്  കമ്മിറ്റി ചെയര്‍മാന്‍ ) യോഹന്നാന്‍ ശങ്കരത്തില്‍ (ഫോമാ ജുഡീഷ്യല്‍ വൈസ് ചെയര്‍മാന്‍),മുന്‍ ആര്‍ വി പി യും ഫോമ 2016 2018  ലെ സെക്രട്ടറി ജിബി തോമസ് , മുന്‍ ആര്‍ വി പി  സാബു സ്‌കറിയ , മുന്‍ നാഷണല്‍  കമ്മിറ്റി മെമ്പര്‍  മാരായ ചെറിയാന്‍ കോശി, സണ്ണി എബ്രഹാം, മുന്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്മാന് പോള്‍ സി മത്തായി വിവിധ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച്  ദീപ്തി നായര്‍   (കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി  കാന്‍ജ്  ),സിറിയക് കുരിയന്‍, ജിയോ ജോസഫ്   (കേരള സമാജം ഓഫ് നോര്‍ത്ത് ജേര്‍സി  കെ എസ് എന്‍ ജെ ) ഷാലു  പുന്നൂസ്, ബിനു ജോസഫ്  (മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ (എം എ പി ), രാജു വര്ഗീസ്, സ്റ്റാന്‍ലി ജോണ്‍ (സൗത്ത് ജേര്‍സി മലയാളി അസോസിയേഷന്‍), ജെയ്‌മോള്‍ ശ്രീധര്‍ (2018 2020 ഫോമാ വുമണ്‍സ് ഫോറം മെമ്പര്‍, കല  പ്രസിഡന്റ്), അജിത് ചാണ്ടി , മധു  (ഡെലവെയര്‍  മലയാളി അസോസിയേഷന്‍ ഡെല്‍മ )   എന്നിവര്‍ ഭാവി പരിപാടികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി സംസാരിച്ചു. നാഷണല്‍ കമ്മിറ്റി മെമ്പര്‍  അനു സ്‌ക റിയ   നന്ദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക