Image

രാഷ്ട്രീയ പ്രവേശനത്തില്‍നിന്നു പിന്മാറുന്നുവെന്ന സൂചന നല്‍കി രജനീകാന്ത്

Published on 29 October, 2020
രാഷ്ട്രീയ പ്രവേശനത്തില്‍നിന്നു പിന്മാറുന്നുവെന്ന സൂചന നല്‍കി രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തില്‍നിന്ന് തല്‍ക്കാലം പിന്മാറുന്നുവെന്ന സൂചന നല്‍കി സൂപ്പര്‍ താരം രജനീകാന്ത്. ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ഫാന്‍സ് അസോസിയേഷനുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും ട്വീറ്റില്‍ പറയുന്നു.


പ്രായാധിക്യവും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. രജനി തന്‍റെ ഫാന്‍സ് അസോസിയേഷനെ ഇത് ചൂണ്ടിക്കാട്ടി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


എന്നാല്‍, കത്ത് തന്‍റേതല്ലെന്നും അതേസമയം ആരോഗ്യസ്ഥിതിയെ കുറിച്ച്‌ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നും ട്വീറ്റില്‍ പറയുന്നു.

2017ല്‍ തന്നെ രജനി സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.


 2017 ഡിസംബറില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. ഇതിന് ശേഷം വിവിധ പാര്‍ട്ടികള്‍ താരത്തെ ഒപ്പം കൂട്ടാന്‍ ശ്രമം നടത്തിയിരുന്നു.


തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രജനി വ്യക്തമായ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തല്‍ക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന വിവരം പുറത്തുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക