Image

രോഗം ഭേദമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍

Published on 29 October, 2020
രോഗം ഭേദമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍
തിരുവനന്തപുരം : ആശുപത്രികളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഉള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് ക്ലിനിക്കുകള്‍ തുടങ്ങുക. താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റഫര്‍ ചെയ്ത് വരുന്ന പോസ്റ്റ് കോവിഡ് രോഗികളെ ഇവിടെ പരിശോധിക്കും.

കോവിഡ് ഭേദമായവര്‍ എല്ലാ മാസവും ക്ലിനിക്കല്‍ എത്തി പരിശോധന നടത്തണം. വിദഗ്ധര്‍ ആയ ഡോക്ടര്‍മാരുടെ സംഘത്തെ ഇവിടെ നിയോഗിക്കണം. ഇവരില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളവരെ കോവിഡ് ആശുപത്രികളില്‍ ചികിത്സ നല്‍കണം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക