Image

പാര്‍ട്ടി വൈസ് പ്രസിഡന്റാക്കിയത് അനുവാദമില്ലാതെ; പരസ്യ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

Published on 29 October, 2020
പാര്‍ട്ടി വൈസ് പ്രസിഡന്റാക്കിയത് അനുവാദമില്ലാതെ;  പരസ്യ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

പാലക്കാട്: പാര്‍ട്ടി പുനഃസംഘടനയെ ചൊല്ലി ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍. </p>
ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരുന്ന തന്നെ കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ അനുവാദമില്ലാതെയാണിത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്.
അതൃപ്തിയുണ്ടെങ്കിലും പൊതുരംഗത്ത് തുടരുമെന്നും അവര്‍ പാലക്കാട്ട് വ്യക്തമാക്കി. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചാണ് ശോഭാ സുരേന്ദ്രന്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ പ്രതികരിച്ചത്. 
പാര്‍ട്ടി കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് പുനഃസംഘടന നടന്നത്. അതൃപ്തി ഉണ്ട് അത് മറച്ചുവക്കാനില്ല. അതേസമയം, വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല. കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ ഒരുക്കമല്ലെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക