Image

സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും സംയുക്ത സെമിനാര്‍

ജോര്‍ജ് കറുത്തേടത്ത് Published on 30 October, 2020
സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും സംയുക്ത സെമിനാര്‍
ഡാലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും (സതേണ്‍ റീജിയന്‍) സംയുക്ത സെമിനാര്‍ 2020 ഒക്‌ടോബര്‍ 31 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ ഓണ്‍ലൈന്‍ വഴി നടത്തപ്പെടുന്നു. 

സെന്റ് മേരീസ് ചര്‍ച്ച് ഡാലസ്, സെന്റ് ജോര്‍ജ് ചര്‍ച്ച് ഒക്കലഹോമ, സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റ്റണ്‍, സെന്റ് ബേസില്‍ ചര്‍ച്ച് ഹൂസ്റ്റണ്‍, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് മെസ്കീറ്റ്, സെന്റ് തോമസ് ചര്‍ച്ച് ഓസ്റ്റിന്‍, സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ ഡാലസ് എന്നീ ദേവാലയങ്ങള്‍ സംയുക്തമായി നടത്തുന്ന സെമിനാര്‍ ഈവര്‍ഷം ഹോസ്റ്റ് ചെയ്യുന്നത് ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലാണ്. 

ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സെമിനാറിന്റെ മുഖ്യ പ്രഭാഷകന്‍ റവ. ഡീക്കന്‍ ബെന്നി ജോണ്‍ ചിറയില്‍ (ന്യൂയോര്‍ക്ക്) ആയിരിക്കും. ഈവര്‍ഷത്തെ പ്രധാന ചിന്താവിഷയം "വി. ലൂക്കോസിന്റെ സുവിശേഷത്തിന്റെ ആത്മീയത' എന്നതാണ്. 

വെരി റവ. മാത്യൂസ് ഇടത്തറ കോര്‍എപ്പിസ്‌കോപ്പ (വൈസ് പ്രസിഡന്റ്, മെന്‍സ് ഫെല്ലോഷിപ്പ്), റവ.ഫാ. രാജന്‍ പീറ്റര്‍ (വൈസ് പ്രസിഡന്റ്, വിമന്‍സ് ലീഗ്), ഷീജാ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി, വിമന്‍സ് ലീഗ്), ജെയിംസ് ജോര്‍ജ് (ജനറല്‍ സെക്രട്ടറി, മെന്‍സ് ഫെല്ലോഷിപ്പ്), മേഴ്‌സി അലക്‌സ് (റീജണല്‍ സെക്രട്ടറി, വിമന്‍സ് ലീഗ്), സോണി ജേക്കബ് (റീജണല്‍ സെക്രട്ടറി, മെന്‍സ് ഫെല്ലോഷിപ്പ്) എന്നിവരാണ് ഭദ്രസാനാടിസ്ഥാനത്തില്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. 

റവ.ഫാ. യല്‍ദോ പൈലി (വികാരി, സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍), റവ.ഫാ.ഡോ. രന്‍ജന്‍ മാത്യു (അസിസ്റ്റന്റ് വികാരി, സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍), ജോണ്‍ സി. വര്‍ഗീസ് (സെക്രട്ടറി, സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍), മേഴ്‌സി അലക്‌സ് (റീജണല്‍ സെക്രട്ടറി വിമന്‍സ് ലീഗ്), സോണി ജേക്കബ് (റീജണല്‍ സെക്രട്ടറി, മെന്‍സ് ഫെല്ലോഷിപ്പ്) എന്നിവരുടെ നേതൃത്വത്തില്‍ സെമിനാറിന്റെ ക്രമീകരണങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. 

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക