കുറച്ച് കാലമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും മലയാള സിനിമാ പ്രേക്ഷരുടെ മനംകവരുന്ന... ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ താരമാണ് സംയുക്ത വര്‍മ.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. നടന് ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം പരസ്യങ്ങളിലൂടെ ഇടയ്ക്ക് സ്ക്രീനില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഒരു യോഗാ വിദഗ്ധ കൂടിയാണ് സംയുക്ത. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സിമ്പിളാണെന്ന് തോന്നുമെങ്കിലും കഠിനമായ യോഗ മുറയാണ് സംയുക്ത ചെയ്യുന്നത്.