Image

ഫിലാഡല്‍ഫിയയില്‍ ചിത്രീകരിച്ച 'യെലേലോ' റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബില്‍ റിലീസ് ചെയ്തു

Published on 31 October, 2020
ഫിലാഡല്‍ഫിയയില്‍ ചിത്രീകരിച്ച 'യെലേലോ' റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബില്‍ റിലീസ് ചെയ്തു
ഫിലാഡല്‍ഫിയയില്‍ ചിത്രീകരിച്ച 'യെലേലോ' റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബില്‍ റിലീസ് ചെയ്തു

ഒക്ടോബര്‍ 31, 2020, കൊച്ചി: ജൈസ് ജോണ്‍ സംഗീതം നല്‍കിയ തമിഴ് ആല്‍ബം 'യെലേലോ' മ്യൂസിക്247ന്റെ യൂട്യൂബ്  ചാനലില്‍ റിലീസ് ചെയ്തു. കാണികളെ ആവേശഭരിതരാക്കുന്ന താളമാണ് ഗാനത്തിന്റെ പ്രത്യേകത. ഒപ്പം മികവാര്‍ന്ന കൊറിയോഗ്രാഫിയും ഗാനത്തിനെ ശ്രദ്ധേയമാക്കുന്നു.  ഫിലാഡല്‍ഫിയയിലാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ ഗായകനായ ജയ് മാറ്റും അലീഷ തോമസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന ജയകുമാര്‍ എന്‍ (തമിഴ്), ജയ് മാറ്റ് (ഇംഗ്ലീഷ്). ജിമ്മിക്ക മെഹ്തയും ജയ് മാറ്റുമാണ് മ്യൂസിക് വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും ഐഡന്‍ ഗയ്‌നെസാണ്.

'യെലേലോ' കാണാന്‍: https://youtu.be/Ea3dHfLXV1g

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക