Image

സെക്രട്ടേറിയറ്റിന്റെ പൂര്‍ണ സുരക്ഷ സായുധസേനയെ ഏല്‍പ്പിച്ചു; ചീഫ് സെക്രട്ടറി

Published on 31 October, 2020
സെക്രട്ടേറിയറ്റിന്റെ പൂര്‍ണ സുരക്ഷ സായുധസേനയെ ഏല്‍പ്പിച്ചു; ചീഫ് സെക്രട്ടറി

സെക്രട്ടേറിയറ്റിന്റെ പൂര്‍ണ സുരക്ഷ സായുധസേനയെ ഏല്‍പ്പിക്കാനൊരുങ്ങുന്നു. സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കായി വിന്യസിക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. 


200 പേരടങ്ങുന്ന സംഘത്തെയാണ് നിയോ​ഗിക്കുക. പ്രക്ഷോഭങ്ങളുടെ പേരില്‍ സമരക്കാര്‍ സെക്രട്ടേറിയറ്റില്‍ കടന്ന സാഹചര്യത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ സമരക്കാര്‍ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടക്കുന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പുതിയ സംവിധാനത്തെ നിയമിക്കുന്നത്. 


നിലവില്‍ ഡ്യൂട്ടിയിലുള്ള വിമുക്തഭടന്മാരെ സുരക്ഷാ ചുമതലയില്‍ നിന്നും ഒഴിവാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്ന സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ പകരം വിന്യസിക്കും. സായുധരായ 200 സേനാംഗങ്ങളെയാണ് ഇതിനായി നിയോഗിക്കുക. സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഉണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക