Image

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാറില്‍ സ്വര്‍ണം കടത്തിയെന്ന് ആരോപിച്ച്‌ കെ. സുരേന്ദ്രന്‍

Published on 31 October, 2020
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാറില്‍ സ്വര്‍ണം കടത്തിയെന്ന് ആരോപിച്ച്‌ കെ. സുരേന്ദ്രന്‍

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാറില്‍ സ്വര്‍ണം കടത്തിയെന്ന് ആരോപിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് പിടിച്ച ദിവസം ബംഗളൂരുവിലേക്ക് കാര്‍ പോയതു ദുരൂഹമാണ്. 


കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ബിനീഷിന്റെ നേതൃത്വത്തില്‍ നടന്ന സാമ്ബത്തിക ക്രമക്കേട് അന്വേഷിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്സിക്കുട്ടന്‍ പ്രതികരിച്ചു.


ബിനീഷിന്റെ ബിനാമി ഇടപാടുകള്‍ സിപിഐഎം നേതാക്കളുടെ അറിവോടെയാണ്. സ്വര്‍ണക്കടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും പിഎയും കൂട്ടുനിന്നു. പ്രസിഡന്റിന്റെ കാറില്‍ സ്വര്‍ണം കടത്തി. സ്വര്‍ണക്കടത്ത് പിടിച്ച ദിവസം ഈ കാര്‍ ബംഗളൂരുവിലേക്ക് പോയത് ദുരൂഹമാണ്.


ക്രിക്കറ്റ് അസോസിയേഷനില്‍ ബിനീഷ് കൊടിയേരിയുടെ നേതൃത്വത്തില്‍ നടന്ന വലിയ സാമ്ബത്തിക ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിക്കണം. കെസിഎ പിടിച്ചെടുക്കാന്‍ ബിനാമി സംഘം ശ്രമിക്കുകയാണെന്നും ചലച്ചിത്രമേഖലയില്‍ ബിനീഷ് നടത്തിയ നിക്ഷേപം അന്വേഷിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക