Image

എം എം ലോറന്‍സിന്റെ മകന്‍ സി പി എം വിട്ടു ബി ജെ പിയില്‍

Published on 31 October, 2020
എം എം ലോറന്‍സിന്റെ മകന്‍ സി പി എം വിട്ടു ബി ജെ പിയില്‍

കൊച്ചി: മുതിര്‍ന്ന സി പി എം നേതാവും മുന്‍ എല്‍ ഡി എഫ് കണ്‍വീനറുമായ എം എം ലോറന്‍സിന്റെ മകന്‍ അഡ്വക്കറ്റ് എബ്രഹാം ബി ജെ പിയില്‍ ചേര്‍ന്നു.


 ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നും അടുത്ത ദിവസം ഓണ്‍ലൈന്‍ വഴി പാര്‍ട്ടി അംഗത്വം എബ്രഹാം സ്വീകരിക്കും. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സി പി എം വിടുന്നതെന്ന് എബ്രഹാം പറഞ്ഞു.


ബി ജെ പിയുടെ ദേശീയതയില്‍ ആകൃഷ്‌ടനായാണ് പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചത്. സി പി എം അതിന്റെ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിച്ചിരിക്കുകയാണ്. 


തനിക്ക് സി പി എം അംഗത്വമുണ്ടായിരുന്നുവെന്നും ബി ജെ പിയില്‍ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നേരത്തെ ലോറന്‍സിന്റെ മകള്‍ ആശയുടെ മകന്‍ മിലന്‍ ബി ജെ പിയെ പിന്തുണച്ചത് വലിയ വിവാദമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക