Image

കൊവിഡ്: ആന്റിബോഡി തെറാപ്പി രോഗാവസ്ഥ ഗുരുതരമാക്കുന്നത് തടയുമെന്ന് പഠനം

Published on 31 October, 2020
കൊവിഡ്: ആന്റിബോഡി തെറാപ്പി രോഗാവസ്ഥ ഗുരുതരമാക്കുന്നത് തടയുമെന്ന് പഠനം

ന്യൂഡല്‍ഹി: കൊവിഡ് രോഗികളില്‍ ആന്റിബോഡി തെറാപ്പി, രോഗാവസ്ഥ ഗുരുതരമാക്കുന്നത് തടയുമെന്ന് പഠനം. ആന്റിബോഡി തെറാപ്പി നല്‍കാത്തവരേക്കാള്‍ തെറാപ്പി ലഭിച്ചവര്‍ ആശുപത്രിയില്‍ ചെലവഴിക്കേണ്ട സമയം കുറവാണെന്നും പഠനം വെളിപ്പെടുത്തി. 


ദി ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊവിഡ് രോഗിയില്‍ നിന്ന് ലഭിച്ച ആന്റിബോഡിയുടെ വിവിധ അളവുകള്‍ കുത്തിവച്ചാണ് പരിശോധന നടത്തിയത്.


കൊവിഡ് ആന്റിബോഡി തെറാപ്പിക്കു വിധേയരായവര്‍ക്ക് ആശുപത്രിവാസം കുറക്കാമെന്നതാണ് പ്രധാന കണ്ടെത്തലാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ സെഡാര്‍ സിനൈ മെഡിക്കല്‍ സെന്ററിലെ പീറ്റര്‍ ചെന്‍ പറഞ്ഞു.


കൊവിഡ് മോണോ ക്ലോണല്‍ ആന്റിബോഡിക്ക് കൊവിഡ് 19 രോഗിയുടെ രോഗാവസ്ഥ കുറക്കാനുള്ള കഴിവുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ആന്റിബോഡി വൈറസിനോടൊപ്പം ചേര്‍ന്ന് അതിനെ പെരുകുന്നതില്‍ നിന്ന് തടയുകയാണ് ചെയ്യുന്നത്.


എല്‍ഐ കൊവ് വി555 ആന്റിബോഡിയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക