Image

അഞ്ചു രൂപ കുറഞ്ഞതിന് അടികൊണ്ട എനിക്കു കെ.എം. മാണിയുടെ പൈസ വേണ്ട; മത്സരിക്കും (കുര്യൻ പാമ്പാടി)

Published on 31 October, 2020
അഞ്ചു രൂപ കുറഞ്ഞതിന് അടികൊണ്ട എനിക്കു കെ.എം. മാണിയുടെ പൈസ വേണ്ട; മത്സരിക്കും (കുര്യൻ പാമ്പാടി)

"കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ സോളിഡ് സ്റ്റേറ്റ് ഫിസിക്സിൽ എംഎസ്സി ചെയ്യുന്ന കാലത്ത് കാൺപൂരിൽ പോകാൻ ഇടയായി. മടങ്ങുമ്പോൾ   ടിക്കറ്റ് വാങ്ങിയ കണക്കിൽ അഞ്ചു രൂപ കുറഞ്ഞതിനു അപ്പനിൽ നിന്ന് അടിവാങ്ങിയ ആളാണ് ഞാൻ. തികച്ചും സത്യസന്ധരായി വളരാനാണ് അപ്പൻ ഞങ്ങളെ പഠിപ്പിച്ചത്" എംപി ജോസഫ് ഐഎഎസ് (റിട്ട) തുറന്നടിക്കുന്നു.

കാൺപൂർ ഐഐടിയിൽ ഒരു പ്രബന്ധം അവതരിപ്പിക്കാനാണു അവസരം കിട്ടിയത്. അപ്പൻ ടിക്കറ്റു റിസർവ് ചെയ്തു തന്നു. മടങ്ങുമ്പോൾ ജാൻസിയിൽ എത്തി ഡൽഹിയിൽ നിന്ന് വരുന്ന ട്രെയിനിൽ മാറികയറി പോരാനെ കഴിയുമായിരുന്നുള്ളൂ, അവിടെ ട്രെയിൻ രാത്രി വൈകി എത്തിയപ്പോൾ എല്ലാ കമ്പാർട്മെന്റുകളും അടച്ചു കുറ്റി ഇട്ടിരിക്കുന്നു.

ഗത്യന്തരമില്ലാതെ ടിടിആറിന്റെ ബോഗിയിൽ ചാടി കയറി. നല്ലൊരു മനുഷ്യൻ. എന്നോട് അദ്ദേഹത്തിന് കാരുണ്യം തോന്നി ഒഴിവുണ്ടായിരുന്ന ബെർത്തിലേക്ക് ടിക്കറ്റു എഴുതി. തന്നു.  95 രൂപ. നൂറു രൂപ
യുടെ നോട്ട് എടുത്ത് കൊടുത്തിട്ടു അടുത്ത സ്റ്റേഷനിൽ വണ്ടി നിലച്ചപ്പോൾ ബെർത്ത് നോക്കി ഓടി.. ബാക്കി അഞ്ചുരൂപ ടിടിആർ തന്നില്ല. ട്രെയിനിൽ കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞാണ് അപ്പൻ എന്നെ തല്ലിയത്.

ഇന്ത്യൻ എക്കണോമിക് സർവീസിൽ പെട്ട അപ്പൻ തൃശൂർ മേനാച്ചേരി എംജെ പോൾ എംഎ, എൽഎൽബി എണ്ണിച്ചുട്ട അപ്പം പോലുള്ള വരുമാനം കൊണ്ടാണ് ഞങ്ങൾ നാലുമക്കളെ വളർത്തിയത്. ഒരു ഐസ്ക്രീം വാങ്ങി തരും. ഒന്ന് കൂടി മോഹിച്ചാൽ നടപ്പില്ല, ഞാൻ ഏക മകൻ ആയിട്ടും. അമ്മ ഒല്ലൂർ കള്ളിയത്ത് മറിയാമ്മ ഗവ. ഹൈ സ്‌കൂൾ അദ്ധ്യാപിക ആയിരുന്നു. ആലപ്പുഴ ചന്തിരൂരിൽ ഹെഡ്മിസ്ട്രസ് ആയിരിക്കെ നേരത്തെ പിരിഞ്ഞു.

"യുഎന്നിന്റെ കീഴിൽ ഇരുപതു വർഷം ജോലിചെയ്ത് ഇന്റർനാഷണൽ സിവിൽ സെർവന്റ് എന്ന നിലയിൽ കിട്ടുന്ന ടാക്സ് ഫ്രീ ശമ്പളവും പെൻഷനും ആവശ്യത്തിനും മിച്ചത്തിനും തികയും. അതിനാൽ അന്തരിച്ച മുൻമന്ത്രി കെ എം മാണിയുടെ സ്വത്തിൽ ഒരു ഭാഗം ഞങ്ങൾക്ക് വേണ്ട." മാണിയുടെ മരുമകൻ എംപി ജോസഫ് പറഞ്ഞു. മാണിയുടെ രണ്ടാമത്തെ മകൾ സാലിയാണ് ഭാര്യ.

അമ്മായി അപ്പന്റെ മരണശേഷം ഉടലെടുത്ത സ്വത്തുതർക്കത്തിന്റെ ഭാഗമായാണ് പാലായിൽ മത്സരിക്കുമെന്ന് താൻ പ്രഖ്യാപിച്ചതെന്ന സാമൂഹ്യ മാധ്യമത്തിലെ പ്രചാരണത്തിൽ ഒരു കഴമ്പും ഇല്ലെന്നു ഒരു പ്രത്യേക അഭിമുഖത്തിൽ ജോസഫ് പറഞ്ഞു. കോൺഗ്രസ് അംഗമാണ്. പാർട്ടി പറഞ്ഞാൽ പാലായിലെന്നല്ല എവിടെയും മത്സരിക്കും.

ചെന്നൈ ലയോള, തേവര എസ്എച്, കൊച്ചി കുസാറ്റ്, മാഞ്ചെസ്റ്റർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠിച്ച ജോസഫിന് ആദ്യം കിട്ടിയത് ഐപിഎസ്. ഹൈദ്രബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദദമിയിൽ പരിശീലനം നേടുമ്പോൾ വീണ്ടും എഴുതി കേരള കേഡറിൽ ഐഎഎസ് നേടി. എറണാകുളത്ത് കളക്ടറും കോർപറേഷൻ മേയറും ആയിരുന്നു.

കുസാറ്റിൽ പഠിക്കുമ്പോൾ ടെസ്റ്റ് എഴുതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷനറി ഓഫീസറായാണ്  തുടക്കം. ഇരുപതു മാസമേ ജോലി ചെയ്തുള്ളൂ. 1977ൽ സിവിൽ സർവീസ് പരീക്ഷ ജയിച്ചു ഐപിഎസിൽ കയറി. കൂടെയുണ്ടായിരുന്ന ഒരാൾ മുൻ ഡിജിപി സിബി മാത്യു.  

വീണ്ടും പരീക്ഷ എഴുതി ഐഎഎസ് തന്നെ നേടി. 1978 ബാച്ച്.  മുസൂറി ലാൽ ബഹാദൂർ ശാസ്ത്രി അക്കാദമിയിൽ നിന്ന് മികച്ച പ്രകടനത്തിനുള്ള  റീനു സന്ധു സ്വർണമെഡലും നേടി. കേരള കേഡറിൽ തന്നെ നിയമനം. ചീഫ് സെക്രട്ടറി ആയിരുന്ന കെ. ജയകുമാർ ബാച്ച് മേറ്റ്.

ഐഎഎസിൽ കടക്കുമ്പോൾ 24 വയസ്. കൊളംബോ പ്ലാൻ പ്രകാരം മാഞ്ചെസ്റ്ററിൽ മാസ്റ്റേഴ്സ് ചെയ്യാൻ അവസരം ലഭിച്ചു.. അവിടെ വച്ചാണ് യുഎൻ ജോലിക്കു അപേക്ഷിച്ചതും തെരഞ്ഞെടുക്കപ്പെട്ടതും. നാലു
ദിവസത്തെ ഇന്റർവ്യൂവിനായി ജനീവയിൽ എത്താൻ ഐഎൽഒ ആവശ്യപ്പെട്ടു. മാഞ്ചെസ്റ്റർ വിക്ടോറിയ യൂണിവേഴ്സിറ്റിയുടെ ഡവലപ്മെന്റ് ഇൻസ്റ്റിറ്റിയൂട്ടിൽ ലേബർ നിയമങ്ങൾ ഉൾകൊള്ളുന്ന ഹ്യൂമൻ റിസോഴ്സസ് ഡവലമെൻറ് പഠിച്ചതിനാൽ എളുപ്പമായി.

സർവീസിൽ നിന്ന് അവധി എടുത്ത് ഐഎൽഒയിൽ ചേർന്നു. ഇന്ത്യയിലായിരുന്നു പോസ്റ്റിങ്ങ്. ഡൽഹിയിലും ഹൈദരാബാദിലും ഗ്രാമ ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച് ബാലവേല തടയുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ശ്രധ്ധ കേന്ദ്രീകരിച്ചത്. ഈയിടെ അന്തരിച്ച സ്വാമി അഗ്നിവേശ്, 2014ൽ മലാല യൂസഫ്‌സായിടൊപ്പം നൊബേൽ സമ്മാനം പങ്കിട്ട കൈലാസ് സത്യർത്ഥി എന്നിവരോടൊത്തു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

ഇന്ത്യയിൽ നിന്ന് ഹിന്ദുമതവും ബുദ്ധമതവും ആഗിരണം ചെയ്ത കമ്പോഡിയയിലേക്കായിരുന്നു അടുത്ത പോസ്റ്റിങ്ങ്. അവിടെ ആയിരം വർഷം മുമ്പ് പണിത ആംഗ്‌ഗോർവാത്തിലെ ഹൈന്ദവ ക്ഷേത്രം ആരെയും പിടിച്ചു നിറുത്തും. അന്നാട്ടിലും ബാലവേല ഉച്ചാടനത്തിനു വേണ്ടിയാണ് പ്രവർത്തിച്ചത്, ഏഴു വർഷം. ഖെമർ ഭാഷ പഠിച്ചു, 2010 ൽ  അവിടത്തെ പ്രധാനമന്ത്രിയുടെ സഹ മൈത്രി സേനാ മെഡൽ നേടി.
 
കംബോഡിയൻ അനുഭവങ്ങൾ അടിസ്ഥാനമാക്കി ആത്‌മകഥാനുവർത്തിയായ 'മൈ ഡ്രൈവർ ടുലോങ്' എന്ന നോവൽ പ്രസിദ്ധീകരിച്ചു. "മൈ ഡ്രൈവർ ടുലോങ് ആൻഡ് അദർ ടാൾ  ടെയിൽസ് ഫ്രം എ പോസ്റ്റ് പോൾപോട് കണ്ടംപൊറ റി കമ്പോഡിയ" എന്ന് മുഴുവൻ പേര്, (പാർട്രിഡ്ജ് ഇന്ത്യ, പേജ് 316) പേജ്.

അറുപതു രാജ്യങ്ങളിൽ സഞ്ചരിച്ച് നേടിയ അനുഭവങ്ങളുടെ സമാഹരണം ആണ് പുസ്തകമെന്നു ഗ്രന്ഥകാരൻ പറയുന്നു. ഡൽഹിയിലും തിരുവനന്തപുരത്തും ഷാർജയിലും പ്രകാശനം നടന്നു. ഡൽഹിയിൽ ജസ്റ്റിസ് കുര്യൻ ജോസഫും തിരുവനന്തപുരത്ത് മുൻ അംബാസഡർ ടിപി ശ്രീനിവാസനും കോപ്പി നൽകി മുൻ യുഎൻ അണ്ടർസെക്രട്ടറി ജനറൽ ശശി തരൂർ എം.പി. ആണ് പ്രകാശനം ചെയ്തത്.

"ഹാപ്പി റീഡിങ്. കംബോഡിയ സന്ദർശിക്കുക," എന്ന കുറിപ്പോടെയാണ് അദ്ദേഹം എനിക്ക് പുസ്തകം സമ്മാനിച്ചത്. ഏഴു വർഷം കൊണ്ട് അദ്ദേഹം കംബോഡിയയുടെ അനൗദ്യോഗിക  അംബാസഡർ ആയിരിക്കുന്നു. അവിടത്തെ വിസ്മയം ജനിപ്പിക്കുന്ന മനോഹര ജനതയുടെയും.  പുസ്തകം വായിച്ച് കുറേപ്പേരെങ്കിലും ആ നാട് സന്ദർശിക്കുമെന്ന് തോന്നുന്നു.  

"കംബോഡിയയിൽ ചെന്നിറങ്ങുമ്പോൾ നോം പെന്നിലെ എയർപോർട്ട് ഇന്ത്യയിൽ കണ്ടിട്ടുള്ളതിനേക്കാൾ മെച്ചമാണെന്നു തോന്നി. ആദ്യാനുരാഗം, ഇന്ത്യൻ നഗരങ്ങളെക്കാൾ വൃത്തിയും വെടിപ്പുമുള്ള പട്ടണം.  വിസ്തൃതമായ വീഥികൾ, വാഹനങ്ങൾ വളരെ കുറവ്," ഒരു ടിവി അനഭിമുഖത്തിൽ ജോസഫ് പറഞ്ഞു. "സംസ്കൃത സ്വാധീനം മൂലം പേരുകൾക്ക് നല്ല സാമ്യം. ഖെമർ ഭാഷ പഠിപ്പിച്ചയാൾ എന്നോട് പറഞ്ഞു സെപ്റ്റംബർ മാസത്തിനു ഖെമറിൽ   കന്ന്യാ എന്ന് പറയും. നമ്മുടെ കന്നി മാസം. ഒക്ടോബറിനു തുലാ.നമ്മുടെ തുലാം".

"പച്ചപ്പുതപ്പണിഞ്ഞ ഗ്രാമങ്ങൾ. കണ്ണുനീരും പുഞ്ചിരിയും സമ്മാനിക്കുന്ന  മെക്കോങ് നദി. പോൾപോട്ടിന്റെ ഭീകരവാഴ്ച്ചക്കാലത്ത് കാലറ്റ ശരീരവും താങ്ങി വടികുത്തി വേച്ച് വേച്ചു നടക്കുന്ന നൂറുകണക്കിന് ആളുകൾ. എന്നിട്ടും ആമുഖങ്ങളിൽ തെളിയുന്ന പ്രത്യാശയുടെ കിരണങ്ങൾ എന്നെ അത്ഭുതപ്പെടുത്തി," ജോസഫ് എഴുതുന്നു.

"എന്റെ ഡ്രൈവർ റ് ടുലോങ്  എന്നെ ഒരുപാട് പഠിപ്പിച്ചു. ഫ്രഞ്ച്കാർ അടക്കി വാണ കാലത്ത് അന്നാട്ടിനിട്ട പേര് ഇൻഡോ ചൈന എന്നാണ്. രണ്ടുസംസ്കാരങ്ങളും സമഞ്ജസമായി സമ്മേളിക്കുന്ന നാട്. കേരളത്തിലെ ചുണ്ടൻ മത്സരങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് കംബോഡിയയിലെ ജലോത്സവങ്ങൾ. പക്ഷെ ആവേശകരമായ മത്സരങ്ങൾക്കു കൂടുതൽ അച്ചടക്കവും സമയക്ളിപ്തതയും ഉണ്ടെന്നു തോന്നി.

"ഫാഷൻ കംബോഡിയയിൽ വലിയ ബിസിനസ് ആണ്. മുഖം ചായം തേച്ചു മിനുക്കുന്നതും കേശം അലങ്കരിക്കുന്നതും വലിയ കലയായി കൊണ്ടുനടക്കുന്നവരാണ് അവിടത്തെ പെണ്ണുങ്ങൾ. എല്ലാ ഗ്രാമങ്ങളിലുമുണ്ട് ബ്യുട്ടി പാർലറുകൾ''--ജോസഫ് എഴുതുന്നു. ചുരുക്കത്തിൽ ഒരു വിനോദസഞ്ചാരിയേക്കാളേറെ കൗതുകത്തോടെ അതിഥി രാഷ്രത്തെ കണ്ടറിഞ്ഞ ആളാണ് ഗ്രന്ഥ കർത്താവെന്നു പ്രശസ്തയായ യുനിസ് ഡിസൂസ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രകീർത്തിച്ചു.

റട്ടലെഡ്ജ് 2014 ൽ  ലണ്ടനിലും ന്യുയോർക്കിലും പ്രസിദ്ധീകരിച്ച പൗരസ്ത്യ  ക്രിസ്ത്യാനികളെക്കുറിച്ചുള്ള 831 പേജ് പുസ്തകത്തിൽ (ഈസ്റ്റേൺ ക്രിസ്ത്യാനിറ്റി ആൻഡ് പൊളിറ്റിക്സ് ഇൻ ദി ട്വൻറി ഫസ്റ് സെഞ്ച്വറി) കേരളത്തിലെ സെന്റ് തോമസ് ക്രിസ്‌ത്യാനികളെക്കുറിച്ചുള്ള ആമുഖ ലേഖനം എഴുതിയത് ജോസഫ് ആണ്. അവരുടെ ഉത്ഭവം മുതൽ ഈ നൂറ്റാണ്ടിൽ അവർ നേരിടുന്ന വെല്ലുവിളികൾ വരെ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഒരുപക്ഷേ രാഷ്ട്രീയത്തെക്കാൾ ജോസഫിന് ഇണങ്ങുന്നതു എഴുത്താണെന്നു പറയേണ്ടി വരും.  .    

കംബോഡിയയിൽ ആയിരിക്കുമ്പോൾ സുഹൃത്ത് നടൻ ജയറാം സന്ദർശനത്തിന് വന്ന കാര്യം ജോസഫ് ഓർത്തുപോകുന്നു. ആങ്കോർവാത്ത് കാണാൻ ധാരാളം ഇന്ത്യക്കാരും ചുരുക്കമായി മലയാളികളും വരാറുണ്ട്.
       .  
സിവിൾ സർവീസിൽ നിന്ന് അവധി എടുത്താണ് യുഎന്നിൽ ജോലിക്കു പോയതെന്നു പറഞ്ഞല്ലോ. ആറുവർഷം കഴിഞ്ഞപ്പോൾ ഉടനടി തിരികെ പ്രവേശിക്കാൻ ഉത്തരവ് കിട്ടി. അനിശ്ചിത കാലത്തേക്ക് അവധിയിൽ പോകത്തക്കവിധം 1978 ലെ സർവിസ് റൂളുകളിൽ ഭേദഗതി വരുത്തിയതായി അറിഞ്ഞ വിവരം ചൂണ്ടികാട്ടി  മറുപടി നൽകി. ഗവർമെന്റ് സമ്മതിച്ചില്ല. നിങ്ങൾ സർവീസ് വിട്ടതായി കണക്കാക്കുന്നു എന്ന വിധിയാണ് വന്നത്. അപ്പീലുകളും നിരസിക്കപ്പെട്ടു.

ദേശീയബോധം നിറഞ്ഞു തുളുമ്പിയ കുടുംബമാണ് ഞങ്ങളുടേത്. മാതാപിതാക്കൾ അങ്ങിനെയാണ് ഞങ്ങളെ വളർത്തിയത്. ഗ്രാൻപാ ഔസേപ് തോമാ ബിസിനസ്കാരനായിരുന്നു. കൊപ്രാക്കളം ഒക്കെ ഉണ്ടായിരുന്നു. തികഞ്ഞ ദൈവവിശ്വാസിയും കോൺഗ്രസ്കാരനും.

പ്രവാസി ജീവിതം കഴിഞ്ഞു തിരികെ വന്ന ശേഷം വിഎം സുധീരൻ കെപിസിസിപ്രസിഡന്റ് ആയിരിക്കുമ്പോൾ കോൺഗ്രസിൽ പ്രാഥമിക അംഗത്വം എടുത്തു. 2016 ൽ അങ്കമാലിയിൽ സ്ഥാനാർഥിയായി നിർത്താൻ നീക്കമുണ്ടായിരുന്നു. നടന്നില്ല.  എങ്കിലും കോൺഗ്രസിന്റെ എല്ലാ താളത്തിലുമുള്ള പരിപാടികളിൽ സജീവ ഭാഗഭാക്കായി.  

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ 2012 ൽ ഇൻഡസ്ട്രിയൽ റിലേഷൻസ് ആൻഡ് പ്രോജക്ട് ഫൈനാൻസ് എന്നൊരു ഓഫീസ് സൃഷ്ടിച്ചു കൺസൽട്ടൻറ് ആയി മൂന്ന് വർഷത്തേക്ക് നിയമിച്ചു.   അഡിഷണൽ ചീഫ് സെക്രട്ടറി പദവിയിൽ. അക്കാലത്ത് തൊഴിലാളികൾക്ക് ഗുണകരമായ പരിപാടികൾ മുന്നോട്ടു കൊണ്ടു വന്നു. ഭവന പദ്ധതികൾ ഉൾപ്പെടെ. പാലക്കാടു അവർക്കു വേണ്ടി ഒരു അതിഥി മന്ദിരം തുറന്നിട്ടുണ്ട്. നൈപുണ്യ വികസന പധ്ധതിക്കും മുൻകൈ എടുത്തു. കേരളത്തിൽ നാഷണൽ ഗെയിംസ് നടന്നപ്പോൾ ഒക്കെ ടിവി ലൈവ് കമന്റേറ്റർ ആയിരുന്നു.
 
മരുമകന് "പ്ലം പോസ്റ്റ്' ഉണ്ടാക്കാൻ ധനകാര്യ മന്ത്രി കെഎം മാണി ഇടപെട്ടു എന്ന് ആരോപണം വന്നു. "പക്ഷെ ഫയൽ തന്റെ മേശപ്പുറത്ത് വന്നപ്പോഴാണ് അദ്ദേഹം അക്കാര്യം അറിയുന്നത് തന്നെ" എന്ന് ജോസഫ്.

ഭാര്യവീട്ടിൽ നിന്ന് അവിഹിതമായി ഒരു സഹായവും വാങ്ങിയിട്ടില്ല. കാൻസർ ആണോ എന്ന് ഭയപ്പെട്ടു ഒരിക്കൽ ചെന്നൈ അപ്പോളോയിൽ അഡ്മിറ്റ് ചെയ്തു. ബയോപ്‌സിയിൽ കാൻസർ ഒന്നും ഇല്ലെന്നു തെളിഞ്ഞു. ബിൽ 26,000 രൂപയായി. അത് സാലിയുടെ വീട്ടിൽ നിന്നാണ് കൊടുത്തത്.

അതല്ലാതെ ഒരു പൈസ വാങ്ങിയിട്ടില്ല. വാങ്ങേണ്ട ആവശ്യം വന്നിട്ടില്ല എന്നതാണ് വാസ്തവം. എറണാകുളത്തു  കലക്റ്റർ ആയിരിക്കുമ്പോൾ ചിലവന്നൂരിൽ സ്‌ഥലം വാങ്ങി വീടുവച്ചത് ‌ സ്വന്തം പണം മുടക്കിയാണ്. ആ വീട്  വാടകക്ക് കൊടുത്തിരിക്കുന്നു..

വിദേശത്തുനിന്നു വന്നപ്പോൾ കൈ നിറയെ പണം ഉണ്ടായിരുന്നു. തൃപ്പൂണിത്തുറയിൽ ചോയിസ് വില്ലേജിലെ വില്ലയിൽ ചേക്കേറാൻ ഒരു വിഷമവും ഉണ്ടായില്ല. ബിഎംഡബ്ലിയു കാർ ഉണ്ട്. തന്നെ ഓടിക്കും.സാലി  യൂണിവേഴ്‌സിറ്റി കോളജിൽ എകണോമിക്സിൽ മാസ്റ്റേഴ്‌സ് ചെയ്ത  ആളാണ്. ഇന്ഗ്ലണ്ടിലും കമ്പോഡിയയിലും ഒപ്പം ഉണ്ടായിരുന്നു.

കെഎം മാണിക്കും കുട്ടിയമ്മക്കും കൂടി ആറുമക്കൾ, ഒരു പുത്രനും അഞ്ചു പെൺമക്കളും. ജോസ് കെ മാണി മകൻ, എൽസമ്മ, സാലി, ആനി, ടെസി, സ്മിത പുത്രിമാർ..  

ജോസഫ്-സാലിമാർക്കു രണ്ടു മക്കൾ. എംഡി ആയ മകൻ പോൾ  ഡോക്ടർ ഭാര്യയുമൊത്ത് ഷാർജയിൽ 'ഹെൽത് ഹോം' എന്ന സ്ഥാപനം നടത്തുന്നു.  ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്ന് ബിരുദം നേടിയ മകൾ നിധി ഫ്രാൻസിലെ ഇൻസിയഡ് എന്ന  യൂറോപ്യൻ ഇൻസ്റ്റിറ്റിയൂട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ നിന്ന് എംബിഎ നേടി. മെർസ്‌ക് കമ്പനിയിൽ കോപ്പൻഹേഗനിലും നിസാനു വേണ്ടി ഹോങ്കോങ്ങിലും സ്വിറ്റസർലണ്ടിലും ജോലി ചെയ്തു. ഇപ്പോൾ ഭർത്താവോടൊപ്പം ഫിലഡൽഫിയയിൽ ആണ്. ഐകിയയിൽ ജോലി.

ട്രേഡ് യുണിയൻ ലീഡറായി ശോഭിച്ച ഉമ്മൻചാണ്ടിയുമായി വ്യക്തിപരമായി നല്ല ബന്ധം ഉണ്ട്. യുഡിഎഫുമായും ആഭിമുഖ്യം. അതുകൊണ്ടാണ് ഇച്ചാച്ചന്റെ (കെഎം മാണി) മരണശേഷം ഞാൻ പുറപ്പുഴയിലെത്തി പിജെ ജോസഫിനെ കണ്ടത്. പാണക്കാട്ടെത്തി ഹൈദരലി ശിഹാബ്‌ തങ്ങളെയും  കുഞ്ഞാലിക്കുട്ടിയെയും കണ്ടു യുഡിഎഫിൽ ഉറച്ചു നിൽക്കുന്നതായി പ്രഖ്യാപിച്ചു.

ജോസ് പക്ഷം എൽഡിഎഫിൽ ചേർന്നത് സമ്മതിദായകർ നൽകിയ മാൻഡേറ്റിനു വിരുദ്ധമാണെന്നു എംപി ജോസഫ് കരുതുന്നു. അതുകൊണ്ടാണ് യുഡിഎഫ് നിയോഗിച്ചാൽ എവിടെയും, പാലായിൽ പോലും, മത്സരിക്കാൻ തയ്യാർ എന്ന് അറിയിച്ചത്. എതിരാളിയായി ജോസ് കെ മാണിയോ നിഷ ജോസോ മറ്റാരോ വന്നാലും പ്രശ്നമില്ല.

പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ജോസിന് ആഗ്രഹം ഉണ്ടായിരുന്നു. ഇല്ലെങ്കിൽ നിഷയെ മത്സരിപ്പിക്കണമെന്നു വാദിച്ചു. പകരം കുടുംബത്തിൽ പെട്ട മറ്റൊരാളെ --സാലിയെ-- നിർത്തണമെന്ന് നിർദേശം വന്നു. ഒടുവിൽ കുടുംബത്തിൽ നിന്ന് ആരും വേണ്ടെന്നു പ്രഖ്യാപിച്ചതു ജോസ് ആണ്. സാലി ജയിക്കാൻ എല്ലാ സാധ്യതയും ഉണ്ടായിരുന്നു. അതിനു തുരങ്കം വച്ചതു സ്വന്തം സഹോദരൻ തന്നെ! ഇത് പറയുന്നത് എംപി ജോസഫ് അല്ല, അരനൂറ്റാണ്ടോളം മാണിസാറിന്റെ ഹൃദയവികാരം തൊട്ടറിഞ്ഞ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ജോയ് എബ്രഹാം.

പാലാ സെന്റ് തോമസിൽ പഠിക്കുന്ന കാലം മുതൽ യൂത്ത് ഫ്രണ്ടിലൂടെ രംഗപ്രവേശം ചെയ്ത ജോയ് മാണിയുടെ ശിഷ്യനും മനസാക്ഷി സൂക്ഷിപ്പുകാരനും ആജ്ഞാനുവർത്തിയും ഒക്കെയായിരുന്നു. രാജ്യസഭ
യിൽ അംഗമായി. പൂഞ്ഞാറിൽ ജയിച്ച് എംഎൽഎ ആയി; ഇപ്പോൾ പിജെ ജോസഫിനോടൊപ്പം നിൽക്കാൻ കാരണം ജോസഫാണ് ശരി. ജോസ് കെ മാണിയുടേതു സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ആരെയും വെട്ടിനിരത്താനുള്ള "ആക്രാന്ത രാഷ്ട്രീയം".

അഞ്ചു രൂപ കുറഞ്ഞതിന് അടികൊണ്ട എനിക്കു കെ.എം. മാണിയുടെ പൈസ വേണ്ട; മത്സരിക്കും (കുര്യൻ പാമ്പാടി)അഞ്ചു രൂപ കുറഞ്ഞതിന് അടികൊണ്ട എനിക്കു കെ.എം. മാണിയുടെ പൈസ വേണ്ട; മത്സരിക്കും (കുര്യൻ പാമ്പാടി)അഞ്ചു രൂപ കുറഞ്ഞതിന് അടികൊണ്ട എനിക്കു കെ.എം. മാണിയുടെ പൈസ വേണ്ട; മത്സരിക്കും (കുര്യൻ പാമ്പാടി)അഞ്ചു രൂപ കുറഞ്ഞതിന് അടികൊണ്ട എനിക്കു കെ.എം. മാണിയുടെ പൈസ വേണ്ട; മത്സരിക്കും (കുര്യൻ പാമ്പാടി)അഞ്ചു രൂപ കുറഞ്ഞതിന് അടികൊണ്ട എനിക്കു കെ.എം. മാണിയുടെ പൈസ വേണ്ട; മത്സരിക്കും (കുര്യൻ പാമ്പാടി)അഞ്ചു രൂപ കുറഞ്ഞതിന് അടികൊണ്ട എനിക്കു കെ.എം. മാണിയുടെ പൈസ വേണ്ട; മത്സരിക്കും (കുര്യൻ പാമ്പാടി)അഞ്ചു രൂപ കുറഞ്ഞതിന് അടികൊണ്ട എനിക്കു കെ.എം. മാണിയുടെ പൈസ വേണ്ട; മത്സരിക്കും (കുര്യൻ പാമ്പാടി)അഞ്ചു രൂപ കുറഞ്ഞതിന് അടികൊണ്ട എനിക്കു കെ.എം. മാണിയുടെ പൈസ വേണ്ട; മത്സരിക്കും (കുര്യൻ പാമ്പാടി)അഞ്ചു രൂപ കുറഞ്ഞതിന് അടികൊണ്ട എനിക്കു കെ.എം. മാണിയുടെ പൈസ വേണ്ട; മത്സരിക്കും (കുര്യൻ പാമ്പാടി)
Join WhatsApp News
M. A. George 2020-11-01 05:40:28
സ്വന്തം നാട്ടിൽ മത്സരിക്കുന്നതിൽ താല്പര്യം കാണിക്കാതെ പാലായിൽ തന്നെ മത്സരിക്കാനുള്ള സിവിൽ സർവീസുകാരന്റെ താല്പര്യം അമ്മായി അപ്പനോടുള്ള അതിയായ സ്നേഹം കൊണ്ടായിരിക്കും. പാലാ Bishop കോൺഗ്രസ് സ്ഥാനാർത്ഥിക്കുേണ്ടി മാണിക്കെതിെരെ പ്രചരണം നടത്തിയിട്ട് പോലും മാണിയെ തോൽപിക്കുവാൻ കോൺഗ്രസിനായില്ല എന്ന് ഓർക്കുന്നത് നന്ന്. അതേ മാണിയുടെ മകനെ തോൽപിക്കുവാൻ കോൺഗ്രസ്സിന്റെ സഹായമുണ്ടെങ്കിൽ പോലും സിവിൽ സർവീസ് അളിയന് സാധിക്കുമെന്ന് തോന്നുന്നില്ല.
Vayankkaran 2020-11-01 22:15:37
പാലായിൽ ജോസ് കെ മാണിയെ തോൽപ്പിക്കാൻ ഐ എ എസ് കാരൻറെ ആവശ്യമില്ല. ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും മതി. വെടിക്കെട്ടുപുരയിലേക്കു കന്നാസിൽ പെട്രോളും കൊണ്ടു കയറിപ്പോയപോലെയാണ് എൽ ഡി എഫിലേക്കു കയറിയ ജോസ് കെ മാണിയുടെ ഇപ്പോഴത്തെ അവസ്ഥ.
Alby 2020-11-02 09:39:59
പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ കുര്യൻ പാമ്പാടി ഇവിടെ എഴുതിയിരിക്കുന്നതെല്ലാം തികച്ചും വാസ്തവമാണ്. കേരളത്തിൻ്റെ ലേബർ കമ്മീഷണർ പദവിയിൽനിന്നു മാറി ഐക്യരാഷ്ട്ര സഭയുടെ തൊഴിൽ വിഭാഗത്തിൽ ചേർന്നപ്പോൾ എം.പി. ജോസഫിൻ്റെ ശമ്പളം പത്തിരട്ടിയായി വർധിച്ചു എന്ന് അക്കാലത്തെവിടെയോ വായിച്ചതോർക്കുന്നു. എം പി. ജോസഫിന് മാണി സാറിൻ്റെ കുടുംബസ്വത്ത് വേണ്ട എന്ന് മറ്റാരെക്കാളും എറണാകുളത്തുകാർക്ക് ഉറപ്പുണ്ട്. കേരളത്തിൻ്റെ വ്യവസായ, വാണിജ്യ തലസ്ഥാനമായ ഈ ജില്ലയുടെ സമ്പൂർണഭരണം തികച്ചും നിസ്വാർത്ഥമായും തികഞ്ഞ കാര്യക്ഷമതയോടെയും 1980കളിൽ കൈയാളിയ ഐ.എ.എസ്സുകാരനാണിദ്ദേഹം. ജില്ലാ കളക്ടറും കോർപ്പറേഷൻ മേയറും ഡിവിഷനുകളുടെ കൗൺസിലർമാരുമെല്ലാമായി ഒറ്റയാൾ - എം.പി. ജോസഫ് ഐ.എ.എസ്സ്. സോളിഡ് സ്റ്റേറ്റ് ഫിസിക്സിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്നുള്ള എം.എസ്സ്സി അടക്കം ഉന്നതയോഗ്യതകളോടെ ഐ.പി.എസ്സ് പരിശീലനത്തിലും പിന്നെ കേരള കേഡർ ഐ.എ.എസ്സിലുമെത്തിയ പ്രാഗൽഭ്യത്തിനുള്ള അംഗീകാരമായിരുന്നു അത്. പിൽക്കാലത്ത് ചീഫ് സെക്രട്ടറിയായ കെ. ജയകുമാറും മുഖ്യ വിവരാവകാശ കമ്മീഷണറായ ഡോ. സിബി മാത്യൂസുമൊക്കെ ഒരുമിച്ചാണ് ഇദ്ദേഹം പഠിച്ചുയർന്നത്. ഐക്യരാഷ്ട്ര സഭയുടെ തൊഴിൽ വിഭാഗത്തിൽ ഉന്നതസ്ഥാനത്തിരുന്ന് ഇന്ത്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ ബാലവേല നിർമാർജനം ചെയ്യാനുള്ള ഇദ്ദേഹത്തിൻ്റെ കഠിനപ്രയത്നത്തിലൂടെ ബാലവേലയിൽനിന്നു രക്ഷപ്പെട്ട് ഉയർന്ന വിദ്യാഭ്യാസവും തൊഴിലുകളം നേടിയത് ലക്ഷക്കണക്കിനു കുട്ടികളാണ്. എം.പി. ജോസഫിൻ്റെ രാഷ്ട്രീയ പ്രവർത്തനത്തെ ഭാര്യവീട്ടിലെ സ്വത്തുവിഭജനവുമായി കൂട്ടിക്കെട്ടുന്നവർ സ്വന്തം ജീവിതത്തിൽ ഒരു അനാഥബാല്യത്തിനെങ്കിലും കൈത്താങ്ങായിട്ടുണ്ടോ, പാവപ്പെട്ട ഒരു കുടുംബത്തെയെങ്കിലും രക്ഷപ്പെടുത്തിയിട്ടുണ്ടോ? എറണാകുളം നഗരത്തിന് ഇന്നു കാണുന്ന ആധുനികമുഖത്തിന് ആധാരശില പാകിയത് എം. പി. ജോസഫ് എന്ന കളക്ടർ -കം- മേയർ ആയിരുന്നു. പ്രധാനപാതയോരങ്ങളിലെ 'ആളെ കൊല്ലി' സ്ലാബുകൾ മാറ്റി മാർബിൾ ശകലങ്ങൾകൊണ്ടുള്ള നടപ്പാതകൾ വന്നത് അന്ന് കേരളം മുഴുവൻ വാർത്തയായിരുന്നു. ബിസിനസ്സുകാരെക്കൊണ്ട് നാടിൻ്റെ വികസനത്തിനു കാശു മുടക്കിക്കാനാണ് അദ്ദേഹം ശ്രമിച്ചത്, അല്ലാതെ സ്വന്തം കീശ വീർപ്പിക്കാനല്ല. ആ മനുഷ്യൻ്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയ പ്രവേശനത്തെ ഭാര്യവീട്ടിലെ സ്വത്തു തർക്കവുമായി കൂട്ടിക്കെട്ടുന്നവരുടെ പൊതുവിജ്ഞാനം ഹാ, കഷ്ടം! പിന്നെ, മാണി സാറിൻ്റെ പാരമ്പര്യം എന്നു പറയുന്നത് പേരിൻ്റെ കൂടെയുള്ള 'മാണി' എന്ന വാക്കോ മേൽവിലാസത്തിലെ 'കരിങ്ങോഴയ്ക്കൽ' എന്ന വീട്ടുപേരോ മാത്രമല്ല എന്നോർക്കണം. അത് കെ.എം. മാണിയുടെ ഭരണപാടവത്തിൻ്റെ, വികസനകാഴ്ചപ്പാടിൻ്റെ ഉറച്ച പിന്തുടർച്ചയാണ്. അത് എം.പി. ജോസഫിൽ നാലു പതിറ്റാണ്ടോളമായി വേണ്ടുവോളം കണ്ടിട്ടുണ്ടുതാനും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക