Image

സമൂഹമാധ്യമങ്ങളില്‍ സജീവമായി കലയുടെ പൊളിറ്റിക്കല്‍ ഡിബേറ്റ്

റോഷിന്‍ പ്ലാമൂട്ടില്‍ Published on 31 October, 2020
സമൂഹമാധ്യമങ്ങളില്‍ സജീവമായി കലയുടെ പൊളിറ്റിക്കല്‍ ഡിബേറ്റ്
ഫിലഡല്‍ഫിയ: ആസന്നമായിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കല മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പൊളിറ്റിക്കല്‍ ഡിബേറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി മുന്നേറുന്നു. രാഷ്ട്രീയ പ്രബുദ്ധമായ അമേരിക്കന്‍ മലയാളികളുടെ നേതൃപാടവവും വിശകലനശേഷിയും സംവാദ വൈദഗ്ധ്യവും വിളിച്ചോതുന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഇക്കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു സൂം മീറ്റിംഗ് മുഖേന അരങ്ങേറിയത്. 

അറിയുക, പറയുക, ആര്‍ജിക്കുക എന്നീ ലക്ഷ്യങ്ങളോടെ കല വിഭാവനം ചെയ്ത 'എഡ്യൂക്കേഷന്‍ സീരീസ്' പ്രോഗ്രാമിന്റെ ഭാഗമായി നടന്ന രണ്ടാമത് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഡോ. ജയിംസ് കുറിച്ചി മാര്‍ഗ്ഗനിര്‍ദേശകനും, മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു സിപിഎ മോഡറേറ്റും, സണ്ണി ഏബ്രഹാം കോര്‍ഡിനേറ്റുമായി പ്രവര്‍ത്തിച്ചു. സമ്പദ് ഘടന, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വിദേശകാര്യം, നികുതിവ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, തോക്ക് നിയന്ത്രണങ്ങള്‍ തുടങ്ങി നിത്യജീവിതത്തില്‍ അമേരിക്കന്‍ നിവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമായി. 

വാദപ്രതിവാദങ്ങളിലെ അവതരണ മികവ് പ്രേക്ഷകരിലേക്ക് ഉദ്വേഗമായും, കൗതുകമായും പടര്‍ന്നുകൊണ്ടിരിക്കുമ്പോഴും വിഷയപരിധിക്കുള്ളില്‍ സമയക്ലിപ്തത പാലിക്കാന്‍ മോഡറേറ്റര്‍ ചെലുത്തിയ ജാഗ്രത പ്രത്യേക പ്രശംസ പിടിച്ചുപറ്റി. 

ഡമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജ്യോതി വര്‍ഗീസ്, സാം ഉമ്മന്‍, സുരേഷ് രാജ് എന്നിവരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് വിന്‍സണ്‍ പാലത്തിങ്കല്‍, മോഹന്‍ മാവുങ്കല്‍, ജോജോ കോട്ടൂര്‍ എന്നിവരുമാണ് ഡിബേറ്റില്‍ പങ്കെടുത്തത്. കല പ്രസിഡന്റ് ഡോ. ജയ്‌മോള്‍ ശ്രീധര്‍ സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. 

Join WhatsApp News
ദാസപ്പൻ 2020-10-31 16:45:42
2 - 3 പേര് കൂടി ഇത്രയും പ്രശ്നങ്ങൾ ചർച്ച ചെയ്തു അത് വൈറലാക്കിയത്രേ ....തോക്കു മുതൽ കാലാവസ്ഥ വരെ . ഇപ്രാവശ്യത്തെ തണുപ്പ് മാറ്റിവയ്ക്കുമോ സാറേ .. വോട്ട് ചെയ്യാൻ പോകുന്നവർ ആർക്ക് വോട്ട് ചെയ്യണമെന്ന് സാറുമ്മാർ പറയുംപോലെ പറ്റൂ ..അല്ലെ സാറേ .. എന്റെ വയറുകടിക്കാരാ തള്ളുമ്പോൾ ഒരു മയത്തിന് തള്ളണ്ടേ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക