Image

സംഗീത സപര്യയുമായി റിച്ചെൻ ജെയ്‌ക്ക്‌ മാത്യു

Published on 31 October, 2020
സംഗീത സപര്യയുമായി റിച്ചെൻ ജെയ്‌ക്ക്‌ മാത്യു
പന്തളം: ആറ്റുവ, വലിയവീട്ടിൽ ശ്രീ മാത്യൂസ് വി.ജി  (റജി )യുടേയും ഷൈനി മാത്യൂസിന്റെയും മകനും സെന്റ് ബർസൗമാസ് പബ്ലിക്‌ സ്കൂൾ വിദ്യാർത്ഥിയുമായ  റിച്ചെൻ (13 വയസ്സ് )സംഗീതത്തിൽ നേടിയെടുത്തത് അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ് . 

ഗാനഗന്ധർവൻ യേശുദാസിൽ നിന്നും ആദ്യാക്ഷരവും, സംഗീത കുലപതി ശ്രീ ദക്ഷിണാമൂർത്തി സ്വാമികളിൽ നിന്നും സംഗീതത്തിന്റെ ആദ്യപാഠവും സ്വായത്തമാക്കിയ റിച്ചെൻ, മാതാപിതാക്കളുടെ പ്രോത്സാഹനവും  തന്റെ കഠിനാധ്വാനവും  കൊണ്ട് സംഗീതത്തിന്റെ പടവുകൾ ഓരോന്നായി  കയറുന്നതു അഭിമാനമായി കാണുകയാണ് ആറ്റുവ ഇടവകയും സ്നേഹിതരും . 

ശ്രീ പന്തളം ജി  പ്രദീപ്‌ കുമാർന്റെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതവും, ശ്രീ പന്തളം അമൃതം സുരേന്ദ്രന്റെ ശിക്ഷണത്തിൽ ലളിതഗാനവും അഭ്യസിക്കുന്ന റിച്ചെൻ , എൽ.കെ.ജി. മുതൽ  ഏഴാം ക്ലാസ്  വരെ സ്കൂൾ കലാപ്രതിഭ.
2019-ൽ  സെൻട്രൽ ട്രാവൻകൂർ  സംഗീത കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം (category -2) എ ഗ്രേഡും 
 ഒന്നാം സ്ഥാനവും കരസ്ഥമാക്കി. പന്തളം ശ്രീ സരസ്വതി സംഗീത വിജ്ഞാന കലാകേന്ദ്രത്തിൽ പഠിക്കുകയും, നവരാത്രിയോടനുബന്ധിച്ചു ചെറിയ രീതിയിൽ കച്ചേരികൾ അവതരിപ്പിക്കുകയും ചെയ്ത ഈ  കൊച്ചു ഗായകൻ ഇടവകയിൽ നിന്നും  , ഭദ്രാസന തലത്തിൽ നിന്നും സംഗീതം, കവിതപാരായണം, സുറിയാനി സംഗീതം എന്നിവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

പഠനത്തോടൊപ്പം സംഗീതത്തിലും പ്രാവീണ്യം നേടി നല്ല ഒരു ഗായകൻ ആകണം എന്നതാണ് ഈ കൊച്ചു കലാകാരന്റെ ആഗ്രഹം. ദൈവാനുഗ്രഹവും പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെയും , ഇടവകയുടെ കാവൽപിതാവായ മാർ ബർസൗമായുടെയും മാധ്യസ്ഥതയാണ് ഏകമകന്റെ ഉയർച്ചക്കും അനുഗ്രഹത്തിനും കാരണമെന്ന് മാതാപിതാക്കൾ  സാക്ഷിക്കുന്നു .
സംഗീത സപര്യയുമായി റിച്ചെൻ ജെയ്‌ക്ക്‌ മാത്യു സംഗീത സപര്യയുമായി റിച്ചെൻ ജെയ്‌ക്ക്‌ മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക