Image

ഫോമാ നാഷണൽ വനിതാ വേദിയുടെ കേരളപ്പിറവി ആഘോഷം നവംബർ 1, ഞായറാഴ്ച രാവിലെ 10:30 ന്

ഷൈനി അബൂബക്കർ Published on 01 November, 2020
ഫോമാ നാഷണൽ വനിതാ വേദിയുടെ കേരളപ്പിറവി ആഘോഷം  നവംബർ 1, ഞായറാഴ്ച  രാവിലെ 10:30 ന്
ഫോമാ നാഷണൽ വനിതാ വേദിയുടെ കേരളപ്പിറവി ആഘോഷം നവംബർ 1, ഞായറാഴ്ച (ഇന്ന്) രാവിലെ 10:30 ന് നടത്തും.

ആഘോഷങ്ങളുടെ ഭാഗമായി വനിതാവേദി  'ഫോമാ വെൽനെസ്സ് & യോഗ'ക്ക്‌  പ്രാരംഭം കുറിക്കും.

വനിതാ പ്രതിനിധികളായ ജാസ്മിൻ പാരോൾ, ഷൈനി അബൂബക്കർ, ജൂബി വള്ളിക്കളം എന്നിവർ നേതൃത്വം നൽകുന്ന പരിപാടിയുടെ പ്രഥമ പരിപാടി  "FOMAA Yoga Bliss" ആണ് . 'Third Eye Fitness,' 'Stream Yoga Now' എന്നിവയുടെ സ്ഥാപകയായ  സിമി പോത്തൻ നേതൃത്വം നൽകുന്ന യോഗ ശിബിരം, സൂം സംഗമം വഴി പ്രായ ഭേദമെന്യേ എല്ലാവര്ക്കും പങ്കെടുക്കാൻ പറ്റുന്നതാണെന്ന് ഫോമാ വനിതാ വേദി സംഘാടകർ അറിയിച്ചു. 

പൊതു യോഗത്തിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് അധ്യക്ഷത വഹിക്കുകയും  വനിതാ പ്രതിനിധികളെ പരിചയപെടുത്തുകായും ചെയ്യും . ഫോമാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ എന്നിവർ ആശംസ അർപ്പിക്കും 

ലേഖാ ശ്രീകുമാർ ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ ആശംസയും ഗാനാലാപനവും, പ്രശസ്ത പിന്നണി ഗായിക സുമി അരവിന്ദ് നിർവഹിക്കുന്നതാണ് .

വനിതാ വേദി  സ്ഥാപക നേതാക്കളായ ഗ്രേസി ജെയിംസ് , കുസുമം ടൈറ്റസ് , സാറ ഈശോ,  രേഖ നായർ  എന്നിവരും  ആശംസകൾ  അർപ്പിക്കും . 

ഫോമായുടെ ഈ വർഷത്തെ മറ്റ്  ഭാരവാഹികളായ പ്രദീപ്‌ നായർ (വൈസ് പ്രസിഡന്റ്‌), ബിജു തോണിക്കടവിൽ (ജോയിന്റ് ട്രഷറർ), ജോസ് മണക്കാട്ട്  (ജോയിന്റ്  സെക്രട്ടറി) എന്നിവരുടെ എല്ലാവിധ പിന്തുണയും വനിതാവേദിക്ക്  ഉണ്ടാകുമെന്നും  വനിതാ വേദി സംഘാടകർ അറിയിച്ചു.

പൊതുയോഗത്തിനു  ശേഷം യോഗ പാഠങ്ങൾ ആരംഭിക്കും 

Zoom Meeting
https://zoom.us/j/95803537253

Meeting ID: 958 0353 7253
Passcode: 169556
ഫോമാ നാഷണൽ വനിതാ വേദിയുടെ കേരളപ്പിറവി ആഘോഷം  നവംബർ 1, ഞായറാഴ്ച  രാവിലെ 10:30 ന്ഫോമാ നാഷണൽ വനിതാ വേദിയുടെ കേരളപ്പിറവി ആഘോഷം  നവംബർ 1, ഞായറാഴ്ച  രാവിലെ 10:30 ന്ഫോമാ നാഷണൽ വനിതാ വേദിയുടെ കേരളപ്പിറവി ആഘോഷം  നവംബർ 1, ഞായറാഴ്ച  രാവിലെ 10:30 ന്ഫോമാ നാഷണൽ വനിതാ വേദിയുടെ കേരളപ്പിറവി ആഘോഷം  നവംബർ 1, ഞായറാഴ്ച  രാവിലെ 10:30 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക