Image

യുറോപ്പ് ലോക്ഡൗണിലേക്ക്

Published on 02 November, 2020
 യുറോപ്പ് ലോക്ഡൗണിലേക്ക്


ബര്‍ലിന്‍: നേരത്തെയുള്ള പ്രഖ്യാപനം അനുസരിച്ചു നവംബര്‍ രണ്ട് (തിങ്കള്‍) മുതല്‍ നാല് ആഴ്ചത്തേക്ക് ലോക് ഡൗണ്‍ ജര്‍മനിയില്‍ നിലവില്‍ വന്നു.റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ കണക്കനുസരിച്ച്, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 545 027 ആണ്. മരണസംഖ്യ ഇതുവരെ 10 530 ആയി. ഏകദേശം 363,100 പേര്‍ രോഗമുക്തി നേടി.

ജര്‍മനിയില്‍ നിലവില്‍ സജീവമായ കേസുകളുടെ എണ്ണം 171 400 ആണ്.കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ഭാഗിക ലോക്ഡൗണിനെതിരേ ജര്‍മനിയില്‍ പ്രതിഷേധം വര്‍ധിക്കുന്നു. ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ 16 സ്റ്റേറ്റ് മേധാവികളുമായി നാലു മണിക്കൂര്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനത്തിനെതിരേ പാര്‍ലമെന്റിന് അകത്തും പുറത്തും എതിര്‍പ്പിന്റെ ശക്തമായ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി.

രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഭൂരിപക്ഷം പേരും നിയന്ത്രണങ്ങളോട് സഹകരിച്ച് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ തയാറായി. എന്നാല്‍, തുടര്‍ന്നു വന്ന നിയന്ത്രണങ്ങളോട് ഇത്രയും സഹകരണം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ രണ്ടാം ഘട്ടത്തില്‍ വീണ്ടും ലോക്ഡൗണ്‍ വരുമ്പോള്‍ നടപ്പാക്കുക നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട്:ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക