Image

ചികിത്സാ സഹായം സുറുമിയ്ക്കു (14) കൈമാറി

Published on 03 November, 2020
ചികിത്സാ സഹായം സുറുമിയ്ക്കു (14) കൈമാറി
ദമാം: വെസ്‌കോസ മലയാളി അസോസിയേഷന്റെ 2020  21 പ്രവര്‍ത്തന വര്‍ഷത്തെ ഒന്നാമത് ചികിത്സാ സഹായം രക്താര്‍ബുദ രോഗത്തിന് ചികിത്സയിലായിരിക്കുന്ന എറണാകുളം ജില്ലയില്‍ ചെങ്ങാമനാട്  കര സൗത്ത് അടുവശ്ശേരി  അറക്കല്‍ വീട്ടില്‍ നവാസ് മകള്‍ സുറുമിയ്ക്കു (14) കൈമാറി. ദാസ്‌ദേവ് (EIC) നല്‍കിയ അപേക്ഷയില്‍മേല്‍ അനുവദിച്ച ചികിത്സാസഹായം ദാസ്‌ദേവിന്റെ പിതാവ്  ശശിയും സുഹൃത്തുക്കളും സുറുമിയുടെ വീട്ടില്‍ എത്തി പിതാവ് നവാസിനു കൈമാറി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി സുറുമിയുടെ കുടുംബം അറിയിച്ചു.

ചിത്രം: ദാസ്‌ദേവിന്റെ പിതാവ്  ശശിയും സുഹൃത്തുക്കളും സുറുമിയുടെ വീട്ടില്‍ എത്തി പിതാവ് നവാസിനു സഹായം കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക