Image

32 വര്‍ഷത്തെ പ്രവാസം മതിയാക്കി നാസര്‍ വേങ്ങര സ്വദേശത്തേക്ക്

Published on 03 November, 2020
 32 വര്‍ഷത്തെ പ്രവാസം മതിയാക്കി നാസര്‍ വേങ്ങര സ്വദേശത്തേക്ക്

ജിദ്ദ: മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്കു മടങ്ങുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബലദ് ബ്ലോക്ക് പ്രസിഡണ്ട് അബ്ദുന്നാസര്‍ ഇല്ലിക്കോടന്‍ എന്ന നാസര്‍ വേങ്ങരയ്ക്ക് യാത്രയയപ്പ് നല്‍കി. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാവുകയും പൊതു വിഷയങ്ങളില്‍ തന്മയത്തത്തോടെ ഇടപെടുകയും ചെയ്യുന്ന നാസര്‍ ഹജ്ജ് സേവന രംഗത്ത് നിരവധി വര്‍ഷങ്ങളായി വളണ്ടിയറായും ഗ്രൂപ്പ് ക്യാപ്റ്റനായും സന്നദ്ധസേവകനായിരുന്നിട്ടുണ്ട്.

ഷറഫിയ ഹിജാസ് വില്ലയില്‍ നടന്ന ലളിതമായ യാത്രയപ്പ് ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി എന്നിവര്‍ നാസറിന് പ്രശംസാ ഫലകം നല്‍കി. മുഹമ്മദ് സാദിഖ് വഴിപ്പാറ, മുഹമ്മദലി വേങ്ങര, സി.വി. അഷ്റഫ്, യാഹൂട്ടി തിരുവേഗപ്പുറ, അഹമ്മദ് ആനക്കയം, ഹസ്സന്‍ മങ്കട, ഷാഫി മലപ്പുറം, ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട് : കെ ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക