Image

അബുദാബിയില്‍ സ്വകാര്യ സ്‌കൂളുകളില്‍ പൂര്‍ണ തോതിലുള്ള അധ്യയനം പുതുവര്‍ഷത്തില്‍

Published on 05 November, 2020
 അബുദാബിയില്‍ സ്വകാര്യ സ്‌കൂളുകളില്‍ പൂര്‍ണ തോതിലുള്ള അധ്യയനം പുതുവര്‍ഷത്തില്‍

അബുദാബി : സ്വകാര്യ സ്‌കൂളുകളില്‍ 2021 ജനുവരി മുതല്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുമതിയായി. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച അംഗീകാരം നല്‍കിയത്.

2021 ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിലാണ് സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്. നിലവില്‍ ചുരുക്കം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അബുദാബിയില്‍ ക്ലാസുകളില്‍ അധ്യയനം നടക്കുന്നത്. ഭൂരിപക്ഷം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ക്ലാസിനെയാണ് ആശ്രയിക്കുന്നത്. പല സ്‌കൂളുകള്‍ക്കും പുതിയ സെമസ്റ്റര്‍ ആരംഭിക്കുന്ന സമയമാണ് ജനുവരി. ഇതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പഴയപടിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

നിലവില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ പഠനമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌കൂളുകളില്‍ കോവിഡ് സുരക്ഷാ മുന്‍കരുതല്‍ എടുക്കേണ്ട ചുമതല അതോറിറ്റി അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പായ അഡെക്കിനെ ഏല്‍പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക