Image

കുവൈറ്റ് പ്രധാനമന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി

Published on 06 November, 2020
 കുവൈറ്റ് പ്രധാനമന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി


കുവൈറ്റ് സിറ്റി : ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര, ഉഭയകക്ഷി ബന്ധങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

പുതിയ മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളും കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായി.ഇന്ത്യന്‍ സമൂഹത്തിനു കുവൈറ്റ് നല്‍കി വരുന്ന സ്വീകരണത്തിനു അംബാസഡര്‍ സിബി ജോര്‍ജ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക