Image

കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം കൈമാറി

Published on 06 November, 2020
 കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം കൈമാറി

റിയാദ് : കേളി കലാസാംസ്‌കരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷംതോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാര ദാനം (2019 - 20) കോഴിക്കോട് കക്കോടിയിലെ ചേളന്നൂരില്‍ നടന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി ബത്ഹ ഏരിയ ഷുമേസി യൂണിറ്റ് അംഗം വിനോദ്കുമാര്‍ മലയിലിന്റെ മകന്‍ ആദിഷിനാണ് പുരസ്‌കാരം കൈമാറിയത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

സിപിഎം കക്കോടി ഏരിയ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ ഭാരവാഹിയുമായ ടി.കെ.സോമനാഥനാണ് പുരസ്‌കാരം കൈമാറിയത്. കേളി മുന്‍ ജോയിന്റ് സെക്രട്ടറി റഫീഖ് പാലത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഎം ചേളന്നൂര്‍ വേസ്റ്റ് ലോക്കല്‍ സെക്രട്ടറി സി.പി.ബിജു അധ്യക്ഷത വഹിച്ചു. കേരളാ പ്രവാസി സംഘം എരഞ്ഞിക്കല്‍ മേഖലാ സെക്രട്ടറിയും മുന്‍ കേളി പ്രവര്‍ത്തകനുമായ പ്രിയേഷ്, കെഎസ്ടിഎ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.ടി. ഷാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക