കേളിയുടെ അബ്ദുള്‍ അസീസ് ഭവന നിര്‍മ്മാണ സഹായം കൈമാറി
GULF
08-Nov-2020
GULF
08-Nov-2020

റിയാദ് : കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും, റൗദ ഏരിയ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന അബ്ദുള്‍ അസീസിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കുന്നതിനുള്ള സഹായം കൈമാറി. ആലപ്പുഴ കായംകുളം സ്വദേശിയായ അബ്ദുള്‍ അസീസ് കഴിഞ്ഞ മാര്‍ച്ച് 15ന് റിയാദിലെ എക്‌സിറ്റ് 30 അമീര്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡിലെ (ബഗ്ലഫ്) മലാസ് റെസ്റ്റാറന്റ് തകര്‍ന്നുണ്ടായ അപകടത്തിലാണ് മരിച്ചത്. കേളി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഭവനനിര്‍മ്മാണ ഫണ്ട് സ്വരൂപിച്ചത്. മരണപ്പെടുന്ന കേളി അംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള കുടുംബസഹായം ഇതിനു മുന്‍പ് അസീസിന്റെ കുടുബത്തിന് കൈമാറിയിരുന്നു.
സിപിഎംപത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവാണ് സഹായം കൈമാറിയത്. കേളി മുന്‍ അംഗമായിരുന്ന ഷാജഹാന്‍ പാടം സ്വാഗതം പറഞ്ഞ ചടങ്ങില്‍ ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു. സിപിഎം പന്തളം ഏരിയ സെക്രട്ടറി ഫസല്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നവാസ്, ബ്രാഞ്ച് സെക്രട്ടറി നൗഷാദ്, വാര്‍ഡ് കൗണ്‍സിലര്‍ ലസിത ടീച്ചര്‍, സലാഹുദ്ദീന്‍, ശ്യാം പന്തളം, കേളി കുടുബവേദി മുന്‍ സെക്രട്ടറി മാജിദ ഷാജഹാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മരിച്ച അബ്ദുള്‍ അസിസിന്റെ ഭാര്യ റസിയമ്മാള്‍ സഹായം ഏറ്റുവാങ്ങി.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments