Image

കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)

Published on 09 November, 2020
കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)
മലയാളികളുടെ സാംസ്ക്കാരിക പൈതൃകത്തിനു എന്നെന്നും അഭിമാനമായ കേരളകലാമണ്ഡലത്തിന്റെ ഒരുവർഷത്തെ നവതി  ആഘോഷത്തിന്  ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിൽ തിങ്കളാഴ്ച്ച തുടക്കമായി. ഒപ്പം 90 വർഷം മുമ്പ് കലാമണ്ഡലത്തിനു ഊടും പാവും നെയ്ത മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ 142-ആം ജന്മദിനവും ഘോഷിച്ചു.

കോവിഡ് മൂലം ആനയോ അമ്പാരിയോ കഥകളിയോ മോഹിനിയാട്ടമോ പഞ്ചാരിമേളം പോലുമോ ഇല്ലാതെയായിരുന്നു ആഘോഷം. കലാമണ്ഡലം ഫെല്ലോഷിപ്, പുരസ്കാരം, എൻഡോവ്മെന്റ്, എന്നിവയുടെ വിതരണവും ജനുവരിയിലേക്കു മാറ്റിവച്ചു. ഗൂഗിൾ പ്ലാറ്റ്ഫോമിൽ ഒരു വെബിനാർ മാത്രം.

"ഭാരതം എന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളം എന്നു കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ" എന്ന് പാടിയ വള്ളത്തോളിനെപ്പോലെ ദേശസ്നേഹം ഞരമ്പുകളിൽ തിളച്ചു മറിഞ്ഞ ഒരു കവി ഉണ്ടായിട്ടില്ലെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച കാലടി ശ്രീ ശങ്കരാചാര്യ സംകൃത സർവകലാശാല പ്രൊഫസർ ഡോ. അജയകുമാർ പ്രസ്താവിച്ചു.

കലാമണ്ഡലം കൽപിത സർവകലാശാലയുടെ വൈസ് ചാൻസലറും കാലിക്കറ്റ് സർവകലാശാലയുടെ മുൻ സംസ്‌കൃത പ്രൊഫസറുമായ ടികെ നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്കാരവും കലയും കലാമണ്ഡലവും ആയി ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി കൽപിത സർവകലാശാലയുടെ ഭരണസമിതി പുനഃസംഘടിപ്പിച്ച ശേഷം നടക്കുന്നആദ്യ സമ്മേളനമായിരുന്നു ഇത്.

നിളാനദിയുടെ തീരത്തു കലാമണ്ഡലത്തിന്റെ ആദ്യകാമ്പസിലുള്ള  വള്ളത്തോൾ സമാധിയിൽ പുഷ്പാഞ്ജലി  നടന്നു.  പുതിയ കാമ്പസിൽ നിന്ന് രണ്ടു കി.മീ. അകലെയാണ് ഓൾഡ് കാമ്പസ്. സംഗീതം നൃത്തം അഭിനയം ഉപകാരണസംഗീതം തുടങ്ങിയവ പഠിക്കുന്ന 650 വിദ്യാർത്ഥികൾ 80  അധ്യാപകർ.

തൊണ്ണൂറു വർഷം മുമ്പ് ആദ്യം കുന്നംകുളത്തും തുടർന്ന് വള്ളത്തോളിന്റെ സന്തത സഹചാരിയായിരുന്ന മുകുന്ദൻ രാജയുടെ ബംഗ്ളാവിലും പ്രവർത്തിച്ച ശേഷമാണ് കലാമണ്ഡലം ചെറുത്തിരുത്തിയിൽ സ്ഥാനം ഉറപ്പിച്ചത്. ക്ലാസ്മുറികൾ, കൂത്തമ്പലം, ഓഡിറ്റോറിയം, ഹോസ്റ്റൽ മുതലായവയോടു കൂടി ഇന്നത്തെ രൂപത്തിലാകാൻ ദശാബ്ദങ്ങൾ എടുത്തു.

മഹാകവിയും മുകുന്ദൻ രാജയും കൂടി നാടുനീളെ സഞ്ചരിച്ച് സഹായം യാചിച്ചാണ് കാര്യങ്ങൾ നടത്തിയത്. വിശ്വഭാരതിയിൽ പോയി കഥകളി അവതരിപ്പിച്ചു. അതുകണ്ടു രവീന്ദ്രനാഥ് ടാഗോർ വിസ്മയിച്ചു പോയെന്നാണ്‌ കഥ. ഒടുവിൽ വിശ്വഭാരതിയിൽ തന്നെ കഥകളിക്കു ഒരു വിഭാഗം തുറന്നു.

കലാമണ്ഡലത്തിന്റെ രജത ജൂബിലിക്ക് മുഖ്യാതിഥി പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ആയിരുന്നു. കഥകളി കണ്ടു മനം നിറഞ്ഞ നെഹ്രുവിനോട് 25,000 രൂപ ധനസഹായം ചോദിച്ചു വള്ളത്തോൾ.. ഒരുലക്ഷം രൂപയുടെ ചെക്കുമായാണ് നെഹ്‌റു മറുപടി അയച്ചത്. മൻമോഹൻ സിംഗ് ഉൾപ്പെടെ നിരവധി നേതാക്കൾ കലാമണ്ഡലം സന്ദർശിച്ചിട്ടുണ്ട്.

ആണ്ടുതോറും കലാകാരന്മാരുടെ വിദേശസഞ്ചാരം സംഘടിപ്പിച്ചാണ് കലാമണ്ഡലം ഫണ്ട് ശേഖരിക്കാറുള്ളത്. യുഎസ്, യൂറോപ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നു സഹായം ഒഴുകിയെത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്, ജപ്പാനിൽ നിന്ന് പോലും, പഠിതാക്കൾ എത്തി.  

പദ്മശ്രീ ഡോ. കലാമണ്ഡലം ഗോപി, പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പദ്മശ്രീ പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം പ്രഭാകരൻ, ഉഷ നങ്യാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി, കെ.രവീന്ദ്രനാഥൻ ടികെ വാസു എന്നിവരുണ്ട് പുതിയ ഭരണ സമിതിയിൽ. ഇവരിൽ വള്ളത്തോൾ കുടുംബത്തിൽ നിന്ന് ഒരേയൊരാൾ--മഹാകവിയുടെ മകന്റെ മകൻ വള്ളത്തോൾ കെ. രവീന്ദ്രനാഥൻ.

ഒരുവർഷം നീണ്ട നവതി ആഘോഷങ്ങളുടെ ഭാഗമായി താമസം, ഭക്ഷണം, യാതച്ചെലവ് എന്നിവ ഒരുക്കുന്ന കലാലയങ്ങളിൽ കലാമണ്ഡലം സംഘങ്ങൾ സൗജന്യമായി പരിപാടികൾ നടത്തുമെന്ന് ഗോപിയാശാൻ അറിയിച്ചു.

വള്ളത്തോളിന് പ്രായമായപ്പോൾ കേൾവിക്കുറവ് ഉണ്ടായി. മകൻ സി. ഗോവിന്ദകുറുപ്പാണ് കൂടെ നടന്നു ആഗ്യംകാട്ടിയും കയ്യിൽ എഴുതിക്കാണിച്ചും വഴികാട്ടിയായി ജീവിതകാലത്തെ മുഴുവൻ സേവനം ചെയ്തത്..  ''മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം'' എന്ന് പറഞ്ഞത് പോലെ മകനും നല്ലൊരു എഴുത്തുകാരനായി പതിനഞ്ചോളംപുസ്തകങ്ങൾ. പലതും ലോക ക്ളാസിക്കുകളുടെ  വിവർത്തനം.  

കുറുപ്പിന്റെ മകൻ ആണ് ഇപ്പോൾ കലാമണ്ഡലം മാനേജിങ് കമ്മിറ്റിയിൽ അംഗമായ വള്ളത്തോൾ സി. രവീന്ദ്രനാഥൻ. പുസ്തകമൊന്നും എഴുതിയിട്ടില്ലെങ്കിലും മുത്തച്ഛനെക്കുറിച്ചും അച്ഛനെക്കുറിച്ചും എഴുതിയ ലേഖനങ്ങൾസമാഹരിച്ചാൽ പല പുസ്തകങ്ങൾ നിറക്കാൻ കഴിയും. ഗൾഫിൽ ആയിരുന്നു. മടങ്ങിവന്നശേഷം മുത്തച്ഛന്റെയും അച്ഛന്റെയും അടുത്തകാലത്ത് വെളിച്ചം കാണാതെ കിടക്കുന്ന കൃതികൾ പുറത്തിറക്കാൻ അത്യദ്ധ്വാനം ചെയ്തു.

അങ്ങിനെ പുനപ്രകാശനം നടത്തിയ വള്ളത്തോളിന്റെ ഒരു ബൃഹദ്  കൃതിയാണ് 'ആരോഗ്യചിന്താമണി' (എസ്പിസിഎസ്, 600 പേജ്, 760 രൂപ). അച്ഛന്റെ കൃതികളുടെ സഞ്ചയം അദ്ദേഹം എല്ലാ സർവകലാകൾക്കും സമ്മാനിച്ചു. കലാമണ്ഡലം ലൈബ്രറിക്കും നൽകിയിട്ടുണ്ട്.

രവീന്ദ്രനാഥിനെപ്പോലെ വേറിട്ട വഴി പിന്തുടരുന്ന നാലാം തലമുറയാണ് ഏക മകൻ വിനോദ് രവീന്ദ്രനാഥൻ.  ലിയോ ബർണാഡ് എന്ന അഡ് കമ്പനിയിൽ സീനിയർ ആർട് ഡയറക്ടർ ആണെങ്കിലും സംഗീതത്തിൽ പ്രത്യേകിച്ച് ചെണ്ടയിലാണ് കമ്പം. പങ്കെടുക്കുന്ന പല ആൽബങ്ങളും യുട്യൂബിലെ സംഗീതാസ്വാദർക്കു പരിചിതമാണ്.  അമ്മ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജരായിരുന്ന ലക്ഷമിദേവി.

കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)കലാമണ്ഡലത്തിനു നവതി, വള്ളത്തോളിന് ജയന്തി, ചെറുതുരുത്തി ഉണർന്നു (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക