കോവിഡ് പ്രതിസന്ധി: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാടക ഇളവ് നല്‍കി അബുദാബി മന്ത്രാലയം
GULF
09-Nov-2020
GULF
09-Nov-2020

അബുദാബി : തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടക ഇനത്തില്‍ ഇളവ് നല്‍കാന്‍ അബുദാബി സാന്പത്തിക കാര്യ മന്ത്രാലയം തീരുമാനിച്ചു.
നഴ്‌സറികള്‍, ഡെന്റല്‍ ക്ലിനിക്കുകള്‍ , ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവക്കാണ് വാടക ഇനത്തില്‍ 20 ശതമാനം ഇളവ് നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. അബുദാബി മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാടക കരാര്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് ഇളവിന് അപേക്ഷിക്കാം .
.jpg)
2019 ഒക്ടോബര്‍ 1 നും 2020 മാര്‍ച്ച് 31 നും ഇടയിലുള്ള വാടക കരാര്‍ ആയിരിക്കണമെന്നും 2020 ഏപ്രില്‍ ഒന്നിനും സെപ്റ്റംബര്‍ 30 നും ഇടയില്‍ പുതുക്കിയ വാടക കരാര്‍ ഉള്ളവര്‍ക്കും, രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ കാലത്തേക്കുള്ള കരാര്‍ ഉള്ളവര്‍ക്കും ഇളവ് ബാധകമാണെന്നും സാന്പത്തിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ ക്ലേശം അനുഭവിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള സഹായമായാണ് വാടക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട്: അനില്‍ സി.ഇടിക്കുള
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments