Image

ഡോ. നിത തോമസിന്റെ പൊതുദർശനം കണ്ണീരിൽ കുതിർന്നു

Published on 12 November, 2020
ഡോ. നിത   തോമസിന്റെ  പൊതുദർശനം കണ്ണീരിൽ കുതിർന്നു
ചിക്കാഗോ: മഹാദുഃഖം നൽകി മാഞ്ഞു പോയ ഡോ. നിത   തോമസിന്റെ  പൊതുദർശനം കണ്ണീരിൽ കുതിർന്നു. ഹൃദയവേദനയോടെ ഉറ്റവരും പരിചിതരും വിടപറയാനെത്തിയപ്പോൾ, കെവി.ടിവിയിലൂടെ ലൈവ് സ്ട്രീമിൽ ആയിരങ്ങൾ ഈ ദുഃഖത്തിൽ പങ്കു ചേർന്നു.

കോവിഡ്  ചിക്കാഗോയിൽ ശക്തിപ്പെടുന്നതിനാൽ സേക്രട്ട്  ഹാർട്ട് ക്നാനായ പള്ളിയിൽ നടന്ന പൊതുദര്ശനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടായിരുന്നു. അത് പോലെ പങ്കെടുക്കുന്നവർക് പ്രത്യേക നിർദേശങ്ങളുമുണ്ടായിരുന്നു. അവയൊക്കെ മറന്നു നിരവധി പേര് ഈ ദുഃഖപുത്രിക്ക് വിട  പറയാനെത്തി. കുടുംബാംഗങ്ങളെ  സമാശ്ലേഷിക്കാനോ  കാസ്കറ്റിൽ  തൊടുവാനോ  അനുവാദമില്ലാതെ പങ്കെടുത്തവർ പ്രാർത്ഥനയോടെ നടന്നു നീങ്ങി.

വെള്ള പുഷ്പങ്ങൾക്കിടയിൽ ഉറങ്ങിക്കിടക്കുന്ന പോലെ ഡോ. നിത. അന്ത്യയാത്ര പറഞ്ഞുവെന്ന് വിശ്വസിക്കാൻ പ്രയാസം. മനുഷ്യജീവിതത്തിന്റെ നിസ്സഹായതയും വേർപാടിന്റെ വേദനയും അന്തരീക്ഷത്തിൽ ദുഃഖമായി തളം കെട്ടി നിന്നു.

ശുഭകരമായ കാര്യങ്ങൾക്ക് കുടുംബം മോഹിച്ചിരിക്കുമ്പോൾ ഇനി ഒരിക്കലൂം വരാത്തവിധം വേർപെട്ടു പോയി എന്ന് വിശ്വസിക്കാൻ പ്രയാസം.

വയലിലെ പൂവ് പോലെ മനുഷ്യജീവിതം അടർന്നില്ലാതാകുന്നത് ആത്മീയ ഗുരുക്കൻമാർ അനുസ്മരിച്ചു. നാം ആഗ്രഹിക്കുന്നു, ദൈവം നിശ്ചയിക്കുന്നു. അതിനാൽ ദുഃഖത്തിൽ അർത്ഥമില്ല.

പിരിഞ്ഞു പോയി എങ്കിലും ഇതിലും നല്ലൊരു ലോകത്ത്  എത്തിയെന്ന പ്രതീക്ഷയിലും വിശ്വാസത്തിലും മുന്നോട്ടു പോകാൻ ഗുരുക്കന്മാരുടെ ഉപദേശം.

സംസ്ക്കാര ശുശ്രുഷയും സംസ്കാരവും വ്യാഴാഴ്ച  രാവിലെ നടക്കും. ചടങ്ങുകൾ കുടുംബാംങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ലൈവ് സ്ട്രീം കാണാം.  
ഡോ. നിത   തോമസിന്റെ  പൊതുദർശനം കണ്ണീരിൽ കുതിർന്നു
ഡോ. നിത   തോമസിന്റെ  പൊതുദർശനം കണ്ണീരിൽ കുതിർന്നു
ഡോ. നിത   തോമസിന്റെ  പൊതുദർശനം കണ്ണീരിൽ കുതിർന്നു
ഡോ. നിത   തോമസിന്റെ  പൊതുദർശനം കണ്ണീരിൽ കുതിർന്നു
ഡോ. നിത   തോമസിന്റെ  പൊതുദർശനം കണ്ണീരിൽ കുതിർന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക