Image

ഡാളസ്സ് പ്രതിദിന കോവിഡ് കേസ്സുകളിൽ നവം - 10 ചൊവ്വാഴ്ച വീണ്ടും റിക്കാർഡ്

പി.പി.ചെറിയാൻ Published on 12 November, 2020
ഡാളസ്സ് പ്രതിദിന കോവിഡ് കേസ്സുകളിൽ നവം - 10 ചൊവ്വാഴ്ച വീണ്ടും റിക്കാർഡ്
ഡാളസ്സ്: കോവിഡ് 19 കേസ്സുകൾ ഡാളസ്സിൽ വീണ്ടും വ്യാപകമാകുന്നു. മാർച്ചിനു ശേഷം ഒരൊറ്റ ദിവസം നവംബർ 10 ചൊവ്വാഴ്ച മാത്രം 1267 കൊറോണ വൈറസ് പോസിറ്റീവ് കേസുകളാണ് ഡാളസ്സ് കൗണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് .രണ്ട് മരണവും.മാർച്ചിനു ശേഷം ഇതുവരെ ഡാളസ്സ് കൗണ്ടിയിൽ 104451കോവിഡ് 19 കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 
ആഗസ്റ്റ് 10-നു ശേഷം ആദ്യമായി ടെക്സ്സസ് സംസ്ഥാനത്ത് നവം - 16 ചൊവ്വാഴ്ച പ്രതിദിന കേസ്സുകൾ പുതിയ റിക്കോർഡിലേക്ക്. ഒരൊറ്റ ദിവസം മാത്രം ടെക്സ്സിൽ 10865 പോസിറ്റീവ് കേസ്സുകൾ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം 6170 പേരെയാണ് ആശുപത്രിയിൽ പ്രവേശിച്ചത്.
രാജ്യത്തെ കൗണ്ടികളിൽ ഏറ്റവും കൂടുതൽ കേസ്സുകൾ ഒരൊറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്നത് ഡാളസ് കൗണ്ടിയിലാണെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് പറഞ്ഞു. നാം നമ്മുടെ ജീവിതചര്യകളിൽ മാറ്റം വരുത്തണം. മാസ്ക്ക് , സോഷ്യൽ ഡിസ്റ്റൻസിംഗ് , കൂട്ടം കൂടൽ എന്നിവക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ജഡ്ജി പറഞ്ഞു. ഏഴ് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി.
ഡാളസ്സ് പ്രതിദിന കോവിഡ് കേസ്സുകളിൽ നവം - 10 ചൊവ്വാഴ്ച വീണ്ടും റിക്കാർഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക