Image

നേതാക്കളെ തിരഞ്ഞെടുത്തു; പക്ഷെ ഏത് പാര്‍ട്ടിക്കാണ് ഭൂരിപക്ഷം എന്ന് വ്യക്തമായിട്ടില്ല (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 12 November, 2020
നേതാക്കളെ തിരഞ്ഞെടുത്തു; പക്ഷെ ഏത് പാര്‍ട്ടിക്കാണ് ഭൂരിപക്ഷം എന്ന് വ്യക്തമായിട്ടില്ല (ഏബ്രഹാം തോമസ്)
പുതിയ യു.എസ്. സെനറ്റില്‍ ആരായിരിക്കണം തങ്ങളുടെ നേതാവ് എന്ന് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റ്‌റര്‍മാര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. രണ്ട് പാര്‍ട്ടികളും തങ്ങളുടെ നേതാക്കള്‍ തുടരട്ടെ എന്നാണ് പ്രത്യേകം പ്രത്യേകം യോഗം ചേര്‍ന്ന് തീരുമാനിച്ചത്. കെന്റക്കിയില്‍ നിന്നുള്ള മിച്ച് മക്കൊണല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെയും ന്യൂയോര്‍ക്കില്‍ നിന്നുള്ള ചക്ക് ഷൂമര്‍ ഡെമോക്രാറ്റിക് സെനറ്റര്‍മാരുടെയും നേതാക്കളായിരിക്കും. യോഗ തീരുമാനം ഡെമോക്രാറ്റിക് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

എന്നാല്‍ ഇവരില്‍ ആരായിരിക്കും ഭൂരിപക്ഷ നേതാവ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. 48:48 എന്നാണ്  ഇപ്പോഴുള്ള കക്ഷിനില. ജോര്‍ജിയയിലെ രണ്ട് സീറ്റുകള്‍ക്ക് വേണ്ടി ജനുവരി 5ന് റണ്‍ ഓഫ് നടക്കുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വൈറ്റ് ഹൗസില്‍ എത്തിക്കുവാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് സെനറ്റ് സീറ്റുകളും തങ്ങള്‍ക്ക് റിപ്പബ്ലിക്കനുകളില്‍ നിന്ന് പിടിച്ചെടുക്കുവാന്‍ കഴിയുമെന്ന് ഡെമോക്രാറ്റുകള്‍ പ്രതീക്ഷിക്കുന്നു. രണ്ടു പാര്‍ട്ടിക്കാര്‍ക്കും തികഞ്ഞ ആത്മവിശ്വാസമുണ്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി ലോഫ്‌ലറിനെ എതിരിടുന്നത് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ പാസ്റ്റര്‍ റഫേല്‍ വാര്‍നോക്ക് ആണ്. ഈ പാസ്റ്ററിന്റെ പള്ളിയിലെ ഒരു മുന്‍ പാസ്റ്ററായിരുന്നു റവ.മാര്‍ട്ടിന്‍ ലൂതര്‍കിംഗ് ജൂനിയര്‍. ഈ വസ്തുതകള്‍ വാര്‍നോക്കിന് അനുകൂലമാണ്. രണ്ടാമത്തെ സെനറ്റ് സീറ്റ് ഡേവിഡ് പെര്‍ഡ്യൂവിന്റെ കയ്യിലാണ്. ഇദ്ദേഹം ട്രമ്പിന്റെ അനുയായി ആണ്. ഇപ്പോഴത്തെ സാഹചര്യത്തില് ഇത പെര്‍ഡ്യൂവിന് പ്രതികൂലമാകാന്‍ സാധ്യതയുണ്ട്. എതിരാളി ഡെമോക്രാറ്റ് ജോന്‍ ഓസോഫ് ആണ്.

മറ്റ് രണ്ട് സീറ്റുകളിലും നോര്‍ത്ത് കരോളിന, അലാസ്‌ക(ഓരോന്ന് വീതം) റീപോളിംഗ്  നടക്കുവാന്‍ സാധ്യതയുണ്ട്. നോര്‍ത്ത് കാരലിനയില്‍ സിറ്റിംഗ് സെനറ്റര്‍ റിപ്പബ്ലിക്കന്‍ തോം ടില്ലിസിനോട് എതിരാളി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി തോല്‍വി സമ്മതിച്ചിട്ടുണ്ട്. അലാസ്‌കയില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡാന്‍ സള്ളിവന്‍ വിജയിക്കുമെന്നാണ് കരുതുന്നത്. ഡെമോക്രാറ്റായി മത്സരിക്കുന്ന സ്വതന്ത്രന്‍ അല്‍ഗോസ് വിജയിക്കുമെന്ന് അധികമാരും പ്രതീക്ഷിക്കുന്നില്ല.

ഈ രണ്ട് സീറ്റുകളിലെയും റീ ഇലക്ഷന്‍ ഉടന്‍ ഉണ്ടായില്ലെങ്കിലും( ഇവ രണ്ടിലും റിപ്പബ്ലിക്കനുകള്‍ വിജയിച്ചതായി പ്രഖ്യാപനം ഉണ്ടായാലും)കക്ഷിനിലയില്‍ റിപ്പബ്ലിക്കനുകള്‍ക്ക് 51 എന്ന  മാന്ത്രികനമ്പര്‍ നേടാനാവില്ല. അവരുടെ അംഗബലം 50ല്‍ എത്തി നില്‍ക്കും. ചില പ്രമേയങ്ങളില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ട് ലഭിച്ചാല്‍ പാസ്സാക്കിയെടുക്കാം. എന്നാല്‍ പുതിയ വൈസ് പ്രസിഡന്റ് കമലഹാരിസ് എതിര്‍പാര്‍ട്ടിക്കാരിയായതിനാല്‍ ഇതിനുള്ള സാധ്യത കുറവാണ്. ജോര്‍ജിയയില്‍ നേട്ടം ഉണ്ടാക്കുവാന്‍ കഴിഞ്ഞാലേ റിപ്പ്ബ്ലിക്കനുകള്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താനാവൂ.

റിപ്പബ്ലിക്കനുകളുടെ പുതിയ നീക്കം 1.4 ട്രില്യന്‍ ഡോളറിന്റെ സെപ്ന്‍ഡിംഗ് ബില്‍ പാസ്സാക്കിയെടുക്കാനാണ്. അതിര്‍ത്തി മതില്‍ ഫണ്ടിംഗ്, മുമ്പ ഡെമോക്രാറ്റുകള്‍ എതിര്‍ത്തിരുന്ന ചില ധനവിനിയോഗങ്ങള്‍ എന്നിവയ്ക്ക് പുറമെ കോവിഡ് -19 ദുരിതാശ്വാസം, വാര്‍ഷിക ഡിഫന്‍സ് പോളിസി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രമ്പ് ഭരണത്തിന്റെ അന്തിമനാളുകളില്‍ മിക്കവാറും ചെലവുകളെ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇത് 'കാച്ച് ഓള്‍' ബില്ലായി അറിയപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഉഭയകക്ഷികള്‍ പാസ്സാക്കിയ ബജററ് മിനിഡീലില്‍ ഉള്‍ക്കൊള്ളിച്ച തുകയില്‍ നിന്നാണഅ ഈ സെപ്ന്‍ഡിംഗ് ബില്ലിന് പണം ലഭിക്കുക. മിനി ഡീല്‍ അനുസരിച്ച് ഡിസംബര്‍ 12ന് മുന്‍പ് തുക ചെലവഴിച്ചിരിക്കണം. അടുത്ത വര്‍ഷത്തേയ്ക്ക്  ബില്‍ നീക്കി വച്ചാല്‍ പുതിയ വര്‍ഷത്തിലോ പുതിയ ഭരണകൂടത്തിനോ ഇത് ചെലവഴിക്കാനാവില്ല.

സെപന്‍ഡിംഗ് ബില്ലില്‍ 12 സ്‌പെന്‍ഡിംഗ് മെഷേഴ്‌സ് വിവരിക്കുന്നുണ്ട്. ഇത് മാസങ്ങളായി പാസ്സാകാതെ ഇരിക്കുന്നു. കോവിഡ് ദുരിതാശ്വാസത്തെ ചൊല്ലിയുള്ള പിണക്കം, പോലീസ് നിയമ പരിഷ്‌കരണം ഇവ ബില്ലിന് കാലതാമസം വരുത്തി. ഇതിന് ഇപ്പോള്‍ പ്രമുഖ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് സെനറ്റര്‍മാരുടെയും ഹൗസ് സ്പീക്കര്‍ നാല്‍സി പെലോസിയുടെയും പിന്തുണയുണ്ടെന്നാണ് കരുതുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വ്യാജവോട്ടിംഗ് ആരോപണം ഉണ്ടെങ്കിലും ജോ ബൈഡന്റെ വിജയപ്രഖ്യാപനം നിലനില്‍ക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. 150 മില്യണിലധികം വോട്ടര്‍മാര്‍ വോട്ടു ചെയ്തിട്ടുണ്ടാകുമെന്ന് കരുതുന്നു. ബൈഡന് ട്രമ്പിനെക്കാള്‍ 5 മില്യണ്‍  വോട്ട് ലഭിച്ചു എന്നാണ് വോട്ട് കൗണ്ടിംഗിന്റെ എപി അനാലിസിന് വെളിപ്പെടുത്തിയത്.

വ്യാജവോട്ടിംഗ് നടന്നു എന്ന് ട്രമ്പ് ആരോപിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബൈഡന് ചെറുതാണെങ്കിലും സുപ്രധാന ലീഡ് നേടിയിട്ടുണ്ട്.

ട്രമ്പ് ക്യാമ്പെയിന്‍ ഫയല്‍ ചെയ്ത നാലു കേസുകള്‍ തള്ളി. ഒരെണ്ണം വോട്ട് കൗണ്ടിംഗിനടുത്ത് ക്യാമ്പെയിന്‍ നിരീക്ഷകരെ യാഥാര്‍ത്ഥ കൗണ്ടിംഗ് നടക്കുമ്പോള്‍ ഉണ്ടാകണമെന്ന ആവശ്യം  കോടതി  അംഗീകരിച്ചു. ചില കേസുകള്‍ ഇനിയും തീര്‍പ്പാകാനുണ്ട്.

വോട്ടെണ്ണല്‍ സംബന്ധിച്ച എല്ലാ തര്‍ക്കങ്ങളും ഡിസംബര്‍ 8ന് മുമ്പ് അവസാനിപ്പിക്കണം എന്നാണ് നിബന്ധന. ഇലക്ടൊറല്‍ കോളേജ് അംഗങ്ങള്‍ ഡിസംബര്‍ 14ന് വോട്ടു ചെയ്യണം. , ജനുവരി 6, 2021ന് യു.എസ് ഹൗസിന്റെയും സെനറ്റിന്റെയും ജോയന്റ് സെഷന്‍ ചേര്‍ന്ന് ഓരോ സംസ്ഥാനത്തിലെയും ഇലക്ടൊറല്‍ വോട്ടുകള്‍ കൗണ്ട് ചെയ്യും.

നേതാക്കളെ തിരഞ്ഞെടുത്തു; പക്ഷെ ഏത് പാര്‍ട്ടിക്കാണ് ഭൂരിപക്ഷം എന്ന് വ്യക്തമായിട്ടില്ല (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക