കോവിഡ് ബാധിച്ചു മരണമടഞ്ഞ പാവപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സഹായപദ്ധതികള്‍ പ്രഖ്യാപിയ്ക്കുക: നവയുഗം.
GULF
12-Nov-2020
GULF
12-Nov-2020

അല്‍ഹസ്സ: കോവിഡ് ബാധിച്ചു മരണമടഞ്ഞ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സഹായപദ്ധതികള്‍ പ്രഖ്യാപിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ ശോബ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞ പ്രവാസികളായ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തികസഹായമാണ് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒട്ടേറെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അതിന്റെ നേട്ടം ലഭിയ്ക്കും. എന്നാല്‍ നാളിതുവരെ കോവിഡ് ബാധിച്ചു മരണമടഞ്ഞ ഇന്ത്യന്‍ പ്രവാസികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പോലും, ഒരു സഹായവും ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. വിദേശ സര്‍ക്കാരുകള്‍ കാണിയ്ക്കുന്ന പരിഗണന പോലും ഇന്ത്യന്‍ സര്‍ക്കാര്‍ സ്വന്തം പൗരന്മാരായ പ്രവാസികളോട് കാണിയ്ക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. കേരളസര്‍ക്കാര്‍ നാട്ടിലെത്തി കുടുങ്ങിയ പ്രവാസികള്‍ക്ക് 5000 രൂപ സഹായധനമായി നല്‍കിയിട്ടു പോലും, നാളിതു വരെ കേന്ദ്രസര്‍ക്കാര്‍ പ്രവാസികള്‍ക്കായി ഒന്നും ചെയ്തിട്ടില്ല.
.jpg)
വിദേശങ്ങളില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞ ഇന്ത്യന്‍ പ്രവാസികളുടെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ ഇന്ന് ഏറെ പ്രതിസന്ധിയില്‍ ആണ്. വരുമാനമാര്‍ഗ്ഗം നിലച്ചതോടെ നിരാലംബരായ അവരുടെ നിലനിപ്പിനായി സര്‍ക്കാരുകളുടെ സഹായം ഉണ്ടാകേണ്ടിയിരിയ്ക്കുന്നു. അത്തരം കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക, കുടുംബത്തിലെ ആര്‍ക്കെങ്കിലും ജോലി നല്‍കുക, വീടില്ലാത്തവര്‍ക്ക് വീട് വയ്ക്കാന്‍ സഹായം നല്‍കുക തുടങ്ങിയ പല സഹായപദ്ധതികളും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഉടനെ പ്രഖ്യാപിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ ശോബ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അല്‍ഹസ്സ ശോബയിലെ ബൈജുകുമാര്‍ നഗറില്‍ വെച്ച് നടത്തിയ യൂണിറ്റ് സമ്മേളനത്തില്‍ നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം അദ്ധ്യക്ഷത വഹിച്ചു. കോവിഡ് ബാധിച്ചു അകാലത്തില്‍ മരണമടഞ്ഞ യൂണിറ്റ് അംഗമായിരുന്ന ബിജുകുമാറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന യൂണീറ്റ്‌സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു. യൂണീറ്റ് സെക്രട്ടറി അഖില്‍അരവിന്ദ് റിപ്പോര്‍ട്ട്അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ സംഘടനാ വിശദീകരണം നടത്തി. നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, സുശീല്‍ കുമാര്‍, രതീഷ് രാമചന്ദ്രന്‍, സിയാദ്, കേന്ദ്രവനിതാവേദി സെക്രട്ടറി മിനി ഷാജി, അല്‍ഹസ്സ മേഖല നേതാക്കളായ അന്‍സാരി, നിസ്സാം എന്നിവര്‍ ആശംസപ്രസംഗം നടത്തി.
നവയുഗം ശോഭ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഉണ്ണി മാധവം (രക്ഷാധികാരി), അഖില്‍ അരവിന്ദ് (പ്രസിഡന്റ്), ശശികുമാര്‍ (വൈസ് പ്രസിഡന്റ്), നിസ്സാം പുതുശ്ശേരി (സെക്രട്ടറി), സുധീര്‍ഖാന്‍ (ജോയിന്റ് സെക്രട്ടറി), ബിനുകുമാര്‍ (ട്രെഷറര്‍) എന്നിവരെയും, എക്‌സിക്യൂട്ടീവ് അംഗങ്ങളായി സലീം, നിസ്സാര്‍ പത്തനാപുരം, ഷറഫുദ്ദീന്‍, നിസ്സാം പന്തളം എന്നിവരെയും തെരഞ്ഞെടുത്തു.
ഫോട്ടോ:
നവയുഗം ശോബ യൂണിറ്റ് പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് അഖില്‍ അരവിന്ദ്
സെക്രട്ടറി നിസാം പുതുശ്ശേരി
ട്രെഷറര്‍ ബിനുകുമാര്‍



Akhil Aravind

Nizam Puthuseri

Binu Kumar
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments