Image

അരിസോണ മലയാളി അസോസിയേഷന്‍ ഓണ്‍ലൈന്‍ നൃത്തസന്ധ്യ നടത്തുന്നു

Published on 13 November, 2020
അരിസോണ മലയാളി അസോസിയേഷന്‍ ഓണ്‍ലൈന്‍ നൃത്തസന്ധ്യ നടത്തുന്നു
അരിസോണ: അരിസോണ മലയാളി അസോസിയേഷന്‍ ഓണ്‍ലൈന്‍ നൃത്തസന്ധ്യ നടത്തുന്നു. നവംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട്  അരിസോണ സമയം 6 :30 ന് (ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 7) ആരംഭിക്കുന്ന ഈ ഓണ്‍ലൈന്‍ നൃത്ത വിരുന്നില്‍ അരിസോണയിലെ പന്ത്രണ്ടോളം ഡാന്‍സ് സ്കൂളുകളെ പ്രതിനിധീകരിച്ച് നൂറിലധികം പേര്‍ അണിനിരക്കുന്നു.

വിശിഷ്ടാതിഥികളായി മോനിഷ സ്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ഡയറക്ടര്‍ ശ്രീദേവി ഉണ്ണി, പ്രസിദ്ധ നര്‍ത്തകിയും നൃത്ത അധ്യാപികയുമായ നാരായണി അനൂപ് എന്നിവര്‍ പങ്കെടുക്കും. ഭരതനാട്യം,  കുച്ചിപ്പുടി, ഒഡീസി, കഥക്, ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങി  വൈവിധ്യമാര്‍ന്ന  നൃത്തരൂപങ്ങള്‍  കോര്‍ത്തിണക്കിക്കൊണ്ടുള്ള ഈ പരിപാടിയിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു

ഈ പരിപാടി സൂമിലൂടെയും അരിസോണ മലയാളി അസോസിയേഷന്‍ ഫേസ്ബുക്ക് പേജിലൂടെയും ആസ്വദിക്കാന്‍ സാധിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക