Image

പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് വെബിനറിൽ

പി.പി.ചെറിയാൻ Published on 13 November, 2020
പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് വെബിനറിൽ
ന്യൂയോർക്ക്:- ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക ( FIACONA ) നവം.16 തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് സംഘടിപ്പിക്കുന്ന വെബിനറിൽ പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് പ്രസംഗിക്കുന്നു. ഹേറ്റ് ക്രൈംസ് എഗേൻസ്റ്റ് ക്രിസ്ത്യൻസ് ഇൻ ഇന്ത്യ  എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന വെബിനർ ഡോ. വൽസൻ അബ്രഹാം (ഇന്ത്യൻ പെന്തക്കൊസ്തൽ ചർച്ച് പ്രസിഡന്റ്) ഉൽഘാടനം ചെയ്യും.
സൂം പ്ളാറ്റ്ഫോമിലൂടെയുള്ള വെബിനറിൽ പങ്കെടുക്കുന്നതിന് 87398143246 എന്ന ഐ ഡി ഉപയോഗിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഈസ്റ്റേൺ സമയം നവം 16 രാത്രി 8-നും നവം.17 പുലർച്ചെ 6.30-നുമാണ് വെബിനർ. യൂട്യൂബിലും ഫേയ്സ്ബുക്കിലും ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
കോശി ജോർജ്ജ്, ന്യൂയോർക്ക്
718 314  817 8171
പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് വെബിനറിൽപെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് വെബിനറിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക