Image

കാലിഫോർണിയ - കോവിഡ് 19 ഒരു മില്യൺ കവിയുന്ന അമേരിക്കയിലെ രണ്ടാം സംസ്ഥാനം

പി.പി.ചെറിയാൻ Published on 13 November, 2020
കാലിഫോർണിയ - കോവിഡ് 19 ഒരു മില്യൺ കവിയുന്ന അമേരിക്കയിലെ രണ്ടാം സംസ്ഥാനം
കാലിഫോർണിയ : അമേരിക്കയിൽ കൊറോണ വൈറസ് പോസിറ്റീവ് കേസ്സുകൾ വർദ്ധിച്ചു വരുന്നതിനിടയിൽ കാലിഫോർണിയ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു മില്യൺ കവിഞ്ഞു. അമേരിക്കയിൽ വൈറസ് വ്യാപനത്തിൽ രണ്ടാം സ്ഥാനത്താണ് കാലിഫോർണിയ ഒന്നാം സ്ഥാനത്തു ടെക്സ്സസ് സംസ്ഥാനമാണ്.കാലിഫോർണിയായിൽ ഓരോ ആഴ്ചയിലും കണ്ടെത്തിയതിന്റെ ഇരട്ടിയാണ് നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ കണ്ടെത്തിയിരിക്കുന്നത്.
ലോസ് ആഞ്ചലസ് കൗണ്ടിയിലാണ് കൂടുതൽ രോഗികൾ. ഇവിടെ വ്യാപനം തടയുന്നതിന് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കൗണ്ടി അധികൃതർ അറിയിച്ചു. നവംബർ 12 വ്യാഴാഴ്ച വൈകിക്കിട്ടിയ റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്ത് 100577 കോവിഡ് 19 രോഗികളുടെ 18136 മരണവും സംഭവിച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ്. കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ 50 ശതമാനമാണ് (3300) നവംബർ ആദ്യവാരം ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചിട്ടുള്ളത്.സംസ്ഥാനത്ത് മാസ്ക് ധരിക്കേണ്ടതും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കേണ്ടതും ജനക്കൂട്ടങ്ങൾ ഒഴിവാക്കേണ്ടതുമാണ് രോഗം പടരാതിരിക്കാനുള്ള മാർഗ്ഗമെന്ന് സംസ്ഥാന ഹെൽത്ത് ആന്റ് ഹ്യൂമൻ സർവ്വീസ് സെക്രട്ടറി അറിയിച്ചു
കാലിഫോർണിയ - കോവിഡ് 19 ഒരു മില്യൺ കവിയുന്ന അമേരിക്കയിലെ രണ്ടാം സംസ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക