Image

'എ പ്രോമിസ്ഡ് ലാന്‍ഡ്'ല്‍ രാഹുല്‍ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും പരാമര്‍ശിച്ച്‌ ഒബാമ

Published on 13 November, 2020
'എ പ്രോമിസ്ഡ് ലാന്‍ഡ്'ല്‍ രാഹുല്‍ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും പരാമര്‍ശിച്ച്‌ ഒബാമ

ന്യൂഡല്‍ഹി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വൈറ്റ്ഹൗസ് ജീവിതകാലത്തെ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറങ്ങുന്നു. ' എ പ്രോമിസ്ഡ് ലാന്‍ഡ്' (A Promised Land) എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ പ്രസിഡന്റായിരിക്കേ 2009-2017 വരെ താന്‍ ബന്ധപ്പെട്ട ലോകനേതാക്കളെ കുറിച്ചുള്ള വിലയിരുത്തലും നടത്തുന്നു. 


കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയ ഇന്ത്യന്‍ നേതാക്കളെ പുസ്തകത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 768 പേജുള്ള പുസ്തകം അടുത്തയാഴ്ച വിപണിയിലെത്തും.


വിഷയ സമഗ്രതയില്‍ അഭിരുചിയോ അഭിനിവേശമോയില്ലാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ഉത്സുകനായിരിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധിയെന്നും മന്‍മോഹന്‍ സിംഗിനുള്ളത് ഒരുതരം നിര്‍വികാരമായ സമഗ്രതയാണെന്നും ഒബാമ കുറിക്കുന്നു. 2012ലും 2017ലുമായി രണ്ടു തവണ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി.


കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കുറിച്ചു ഉജ്വലമായ അനുഭവകുറിപ്പാണ് ഒബാമ പങ്കുവച്ചിരിക്കുന്നത്. മന്‍മോഹന്‍ സിംഗും മുന്‍ പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്‌സും ഒബാമയുടെ ഭാഷയില്‍ ശാന്തതയും സത്യസന്ധതയും കൈമുതലായിട്ടുള്ളവരാണ്. 


ചില ലോക നേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിനെ ഒബാമ വിവരിക്കുന്നത് ശക്തനും എന്തിനെയും മറികടക്കാന്‍ കഴിവുള്ളവനുമായ നേതാവായാണ്.


അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച്‌ പുസ്തകത്തില്‍ പരാമര്‍ശമില്ല. ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുള്ളവരാണ്. 2015ല്‍ മോഡിയുടെ ക്ഷണം സ്വീകരിച്ച്‌ റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 2010ലും അദ്ദേഹം ഇന്ത്യയില്‍ എത്തിയിരുന്നു.


വൈറ്റ് ഹൗസിലെ എട്ടു വര്‍ഷം നീണ്ട ജീവിതവും 'എ പ്രോമിസിഡ് ലാന്‍ഡ്' പരാമര്‍ശിക്കുന്നു.


ജോര്‍ജ് എച്ച്‌ഡബ്യു ബുഷിന്റെ വിദേശ നയത്തെ ഒബാമ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇറാഖ് യുദ്ധത്തിന്റെ കാര്യത്തില്‍ യോജിക്കുന്നില്ല. 


നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ വൈസ് പ്രസിഡന്റ് മാന്യനും സത്യസന്ധനുമാണെന്നാണ് ബൈഡനെ കുറിച്ച്‌ ഒബാമ എഴുതിയിട്ടുള്ളത്.

Join WhatsApp News
Tom Abraham 2020-11-13 15:07:00
A promised Land would not sell in India if Modi is not mentioned. After all, who is he to judge all those great foreign leaders ? Has he mentioned Pope John or Francis, or Gandhi, Martin Luther, many many others. Rahul not a student. Priyanka a goddess . Next four years of the Promised Land, we want to see if he cannot envision, a dark age becoming darker ?
Vijay Kumar 2020-11-13 18:43:41
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത്തെ ഏറെ പ്രചോദനകരമായാണ് പലരും ഏറ്റെടുക്കുന്നത് അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാര്യത്തിലും അങ്ങനെ തന്നെ; തന്റെ ഓർമക്കുറിപ്പുകൾ വിവരിക്കുന്ന ' എ പ്രോമിസ്ഡ് ലാൻഡ് ' എന്ന പുതിയ പുസ്തകത്തിൽ Read full news at https://keralakaumudi.com/news/news.php?id=432724&u=barack-obama-wrote-about-pm-modi-in-2015
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക