Image

വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠ മഹോത്സവം ശനിയാഴ്ച്ചയും ഞായറാഴ്ചയും

Published on 13 November, 2020
വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ  പ്രതിഷ്‌ഠ  മഹോത്സവം  ശനിയാഴ്ച്ചയും  ഞായറാഴ്ചയും
ന്യൂയോർക്ക് : വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ  പ്രതിഷ്‌ഠ  മഹോത്സവം  നവംബർ 14 , 15  ശനിയാഴിച്ചയും   ഞായറാഴ്ചയും നടത്തുന്നതാണ് . പുതിയ  പ്രതിഷ്‌ഠകളായ  വെങ്കിടചെലപതി, ലോർഡ് ശിവ ,ശ്രീകൃഷ്ണ സ്വാമി , വേൽമുരുക , ദേവയാനി , ദേവി മഹാലക്ഷ്മി, ശിരടി സായി  കൂടാതെ  നവഗ്രഹങ്ങളെയും പ്രതിഷ്‌ട കർമ്മങ്ങൾ ബ്രന്മശ്രീ ശ്രീനിവാസ് ഭട്ടിന്റെനേതൃത്വത്തിൽ നടത്തുന്നതാണ് .    

വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിലെ  മുഖ്യ പ്രതിഷ്‌ഠ  അയ്യപ്പ സ്വാമിയുടേതാണ് . ശ്രീ മഹാഗണപതിയും ശ്രീ ഹനുമാൻജി മറ്റു പ്രതിഷ്‌ഠകൾ ഉള്ള  ക്ഷേത്രത്തിൽ അവരോടൊപ്പം  വെങ്കിടചെലപതി, ലോർഡ് ശിവ ,ശ്രീകൃഷ്ണ സ്വാമി , വേൽമുരുക , ദേവയാനി , ദേവി മഹാലക്ഷ്മി,  നവഗ്രഹങ്ങൾ  എന്നീ പ്രതിഷ്‌ഠകൾ കൂടെ നടത്തണം  എന്നത് ഭക്തരുടെ  വളരെ കാലമായ ആവിശ്യമാണ്  നിറവേറുന്നത്. ഒരു  ജീവിതത്തിൽ   അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന  ഈ  അസുലഭ സന്ദർഭം    ന്യൂ യോർക്കിലുള്ള ‌ (ട്രൈസ്റ്റേറ്റ് )  ഭക്തർക്കും കൈവന്നിരിക്കുകയാണ് .

പല  ഭക്തകർക്കും പല അനുഭവങ്ങൾ  പ്രാർത്ഥനയിലൂടെ ഈ  ക്ഷേത്രത്തിൽ നിന്നും  ലഭിക്കുന്നുണ്ട് . ഈ  വിഗ്രങ്ങൾ എല്ലാം തന്നെ പല ഭക്തരുടെയും പ്രാർത്ഥന  ഭലത്തീന്  നൽകിയ  നേർച്ചകൾ ആണ്.  മണ്ഡല കാലത്തിനു മുൻപ് തന്നെ ഈ പ്രതിഷ്ഠകൾ  നടത്തണമെന്ന്‌ ദേവപ്രശ്നവും ഉള്ളത് കൊണ്ടാണ് ഇപ്പോൾ  തന്നെ  നടത്തേണ്ടി വന്നത്.

 കാലത്തിനും തോല്‌പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്‌. സത്യങ്ങളുണ്ട്‌. ജന്മനാട്ടിലായാലും കടലുകള്‍ക്കപ്പുറമായാലും അത്‌ ചൈതന്യം വറ്റാതെ നിലനില്‌ക്കും .   ഇങ്ങ്‌ ന്യൂയോർക്ക് മഹാനഗരത്തിന്റെ മധ്യത്തിലും  നാട്ടിൽ നടത്തുന്ന അതെ ചടങ്ങുകളോടെയാണ്  ഇവിടെയും പ്രതിഷ്‌ഠ കർമങ്ങൾ  നടത്തുന്നത്.
 
 പ്രതിഷ്‌ട മഹോത്സവദര്‍ശന സാഫല്യത്തിനായി കാത്തിരിക്കുന്ന എല്ലാ  ഭക്തന്മാര്‍ക്കും വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിലേക്ക്  സ്വാഗതം ചെയ്യുന്നതായി  ക്ഷേത്രം പ്രസിഡന്റ് പാർത്ഥസാരഥി  പിള്ള അറിയിച്ചു . കൊറോണ പരക്കുന്നത്   കാരണം  ആളുകൾ കൂട്ടംകൂടുന്നതിന്  ഗവണ്മെന്റ്  നിബന്ധനകൾ  ഉള്ളതിനാൽ,  ഗവണ്മെന്റ്  നിയമങ്ങൾ  അനുസരിച്ചു വരുന്നവർക്ക്  അപ്പോയ്ന്റ്മെന്റ്  വഴി  മാത്രമേ    ക്ഷേത്രത്തിലേക്കു  പ്രേവേശനം  അനുവദിക്കുകയുള്ളു.

പുജാതി കാര്യങ്ങൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. പ്രതിഷ്‌ട കർമ്മങ്ങൾ  ഓൺലൈൻ വഴി കാണാവുന്നതാണ് . പൂജകൾ ബുക്ക് ചെയ്യുന്നതിനും  അപ്പോയ്ന്റ്മെന്റ്കൾക്കും ദയവായി ക്ഷേത്രം പ്രസിഡന്റ് പാർത്ഥസാരഥി പിള്ളയെ(914 -439 -4303 ) ഫോണിൽ ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക