Image

മലയാളം സ്കൂള്‍ വാര്‍ഷികവും, കേരളപ്പിറവിയും സംയുക്തമായി ആഘോഷിച്ചു

ഷോളി കുമ്പിളുവേലി Published on 13 November, 2020
മലയാളം സ്കൂള്‍ വാര്‍ഷികവും, കേരളപ്പിറവിയും സംയുക്തമായി ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ എസ്എംസിസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 16 വര്‍ഷമായി സ്തുത്യര്‍ഹമായരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളം സ്കൂളിന്റെ വാര്‍ഷികവും, 64-മത് കേരളപ്പിറവിയും സംയുക്തമായി നവംബര്‍ ഒന്നാംതീയതി ഞായറാഴ്ച ആഘോഷിച്ചു.

ഇടവക വികാരി റവ.ഫാ. ജോര്‍ജ് എളംബാശേരി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാള ഭാഷ അഭ്യസിക്കുന്നതിലൂടെ അമേരിക്കയില്‍ വളരുന്ന നമ്മുടെ മക്കള്‍ക്കും, കേരളത്തിന്റെ സംസ്കാരവും പൈതൃകവും കൂടുതല്‍ മനസിലാക്കുന്നതിന് സാധിക്കുമെന്ന് ജോര്‍ജ് അച്ചന്‍ പറഞ്ഞു. അതുപോലെ മലയാളത്തിലുള്ള പ്രാര്‍ത്ഥനകള്‍ ആഴത്തില്‍ മനസിലാക്കുന്നതിനും, നാട്ടിലുള്ള ബന്ധുക്കളോട് ആശയവിനിമയം നടത്തുന്നതിനും മലയാള പഠനം ഉപകരിക്കുമെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു. മലയാളം സ്കൂളിന് നേതൃത്വം നല്‍കുന്ന എസ്.എം.സി.സിയേയും, മലയാളം സ്കൂളിലെ അധ്യാപകരേയും ജോര്‍ജ് അച്ചന്‍ പ്രശംസിച്ചു. അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍, കൈക്കാരന്‍ ജോജോ ഒഴുകയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ മാര്‍ട്ടിന്‍ പെരുമ്പായില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മലയാളം സ്കൂളിലെ അധ്യാപകരെ ആദരിച്ചു. അറിവിന്റെ ലോകത്തിലേക്ക് കടന്നുവന്ന കുരുന്നുകളെ വികാരി ഫാ. ജോര്‍ജ് എളംബാശേരില്‍ ആദ്യാക്ഷരം എഴുതിപ്പിച്ചു.

എസ്.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ദേവാലയ പാരീഷ് ഹാളില്‍ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ജോര്‍ജ് അച്ചന്‍ നിര്‍വഹിച്ചു. ജിമ്മി ഞാറക്കുന്നേലാണ് ലൈബ്രേറിയന്‍. ഇംഗ്ലീഷ്- മലയാളം പുസ്തകങ്ങള്‍ ഇവിടെ വായനയ്ക്ക് ലഭ്യമാണ്.

ചടങ്ങില്‍ എസ്.എം.സി.സി പ്രസിഡന്റ് ജിം ജോര്‍ജ് സ്വാഗതവും, മലയാളം സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷാറ്റി കാത്തി നന്ദിയും പറഞ്ഞു. മലയാളം സ്കൂളിലെ കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

മലയാളം സ്കൂള്‍ വാര്‍ഷികവും, കേരളപ്പിറവിയും സംയുക്തമായി ആഘോഷിച്ചുമലയാളം സ്കൂള്‍ വാര്‍ഷികവും, കേരളപ്പിറവിയും സംയുക്തമായി ആഘോഷിച്ചുമലയാളം സ്കൂള്‍ വാര്‍ഷികവും, കേരളപ്പിറവിയും സംയുക്തമായി ആഘോഷിച്ചുമലയാളം സ്കൂള്‍ വാര്‍ഷികവും, കേരളപ്പിറവിയും സംയുക്തമായി ആഘോഷിച്ചുമലയാളം സ്കൂള്‍ വാര്‍ഷികവും, കേരളപ്പിറവിയും സംയുക്തമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക