Image

എല്ലാ കണ്ണുകളും ജോർജിയിലേയ്ക്ക് (ബി ജോൺ കുന്തറ)

Published on 13 November, 2020
എല്ലാ കണ്ണുകളും ജോർജിയിലേയ്ക്ക് (ബി  ജോൺ കുന്തറ)
എല്ലാ കണ്ണുകളും ജോർജിയിലേയ്ക്ക്.  രണ്ട് കാരണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ട് കൈ കൊണ്ട് എണ്ണുന്നു. കൂടാതെ യു.എസ. സെനറ്റിലേക്ക് റൺ ഓഫ് ഇലക്ഷൻ നടത്തുന്നു.

വോട്ടെണ്ണൽ എവിടെ എത്തിയാലും, റിപ്പബ്ലിക്കൻ പാർട്ടിക്ക്  അതിലും കൂടുതൽ പ്രാധാന്യം   രണ്ടു സെനറ്റ് സീറ്റ്  തന്നെ . സെനറ്റ് ആരു നിയന്ത്രിക്കും എന്നതു മാത്രമല്ല  ബൈഡൻ ഭരണത്തിന്  സെനറ്റിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷം ഒരു ബ്രെക്ക് ആകും എന്നതും പ്രധാനം 

ജോർജിയയിലെ രണ്ടു സെനറ്റ് സീറ്റുകളിലും മത്സരം നടന്നു.  50  ശതമാനം വോട്ട്  ആർക്കും കിട്ടിയില്ല. അതിനാൽ വീണ്ടും തിരഞ്ഞെടുപ്പിൽ ഇവർ മത്സരിക്കണം വീണ്ടും പോളിങ് തീരുമാനിച്ചിരിക്കുന്നത് ജനുവരി അഞ്ച്.

ഇപ്പോഴത്തെ സെനറ്റ് നില അനുസരിച്ച്  50 റിപ്പബ്ലിക്കൻ 48 ഡെമോക്രാറ്റ്.ജോർജിയയിലെ രണ്ടു സീറ്റും ഡെമോക്രാറ്റ്സിനു കിട്ടിയാൽ സെനറ്റ് അൻപത് അൻപത് സമമാകും. ഒരു ബൈഡൻ ഭരണത്തിൽ വൈസ് പ്രസിഡന്റ്  കമല ഹാരിസ് ആയിരിക്കും കാസ്റ്റിങ് വോട്ട് നൽകുക.  അത് ഭരണത്തിൻറ്റെ എല്ലാ ശാഖകളും ഡെമോക്രാറ്റ്സിന് എന്നതിനു തുല്യം.

ഇതുപോലൊരു സാഹചര്യത്തിന് ഡെമോക്രാറ്റ് പാർട്ടി കാത്തിരിക്കുന്നു. മൂന്നു ശാഖകളും ഇവരുടെ കൈകളിൽ എത്തിയാൽ നിരവധി മാറ്റങ്ങൾ നാലു വർഷങ്ങൾക്കുള്ളിൽ ഇവിടെ വരുത്തുന്നതിനു പറ്റും . തീർച്ചയായും ഈ രാജ്യം ഒരു ഒറ്റ പാർട്ടി രാജ്യമായി മാറും.

ഒന്നാമത് ഇവർ ഇപ്പോഴുള്ള സെനറ്റ് ഫിൽബസ്റ്റർ എന്ന സമ്പ്രദായം എടുത്തുമാറ്റും. ഹൌസ് ഇവരുടെ കൈകളിൽ ഉള്ളതിനാൽ ഇവർക്ക് എന്തു നിയമവും നിസ്സാരമായി നടപ്പാക്കുവാൻ സാധിക്കും. ആദ്യമായി പരമോന്നത കോടതി. അവിടെ കൂടുതൽപരിഷ്‌കാര വാദികളായ ന്യായാധിപരെ നിയമിക്കും. രണ്ടാമത് വാഷിംഗ്‌ടൺ ഡി സി, പോർട്ടോറിക്കോ ഈ ടെറിട്ടറികൾക്ക് സംസ്ഥാന പദവി നൽകും അതോടെ തീർച്ചയായ നാലു പുതിയ സെനറ്റർമാരെ ഡെമോക്രാറ്റ് പാർട്ടിക്ക് ലഭിക്കും.  ഈ രാജ്യം ഒരു സ്വേച്ചാധിപത്യത്തിനു തുല്യമാകും.

ഇതെല്ലാം വെറുതെ സങ്കൽപ്പിച്ചു എഴുതുന്നതല്ല. പാർട്ടി നേതാക്കൾ പലേ അവസരങ്ങളിലും പരസ്യമായി പ്രസ്താപിച്ചിട്ടുള്ള ആഗ്രഹങ്ങൾ.

ജോർജിയയിൽ ഇരു പാർട്ടിക്കാരും ശക്തമായി പണം വാരിയെറിഞ്ഞു രംഗത്തു വന്നിരിക്കുന്നു. ഇവിടെ ട്രംപ് വിരോധികളിൽ പലരും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികളെ തുണച്ചു എത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ജോർജിയ എപ്പോഴുo ഒരു റിപ്പബ്ലിക്കൻ അനുകൂല സംസ്ഥാനമാണ് അവിടെ ഗവർണർ റിപ്പബ്ലിക്കൻ.. അറ്റ്ലാൻറ്റ മേഖല മാത്രമേ പ്രധാനമായി ഡെമോക്രാറ്റ്‌സ് നയിക്കുന്നുള്ളു.

നിസ്സാരമായി തള്ളിക്കളയരുത്, ആലോചിക്കൂ, എ ഓ സി നിയന്ധ്രിക്കുന്ന ഹൌസ്, ഷൂമരുടെ അധീനതയിൽ സെനറ്റ്, കമലയും സാൻഡേർസും മേല്‍നോട്ടം വഹിക്കുന്ന ബൈഡനും. അമേരിക്കയുടെ മുഖഛായ താമസിയാതെ മറിച്ചു മാറ്റും. 

പണക്കാർക്ക് ഒരു പ്രശ്നവും വരില്ല അവർ സുരഷിതരായിരിക്കും എല്ലാ ഭരണത്തിലും.സാധാരണ ജനതയുടെ പലേ അവകാശങ്ങളും ചോദ്യപ്പെടും.സാമുദായിക സാംസ്കാരിക, ധാര്‍മ്മിക ചട്ടങ്ങൾ മാറ്റി എഴുതപ്പെടും. നിങ്ങളിന്ന് മനസ്സില്ലാ മനസോടെ കാണുന്ന പലതും നിയമങ്ങൾ ആയിമാറും. പഴയ തലമുറ ഇതെല്ലാം അധികം കാണാതെ മാറിപ്പോകും എന്നാൽ വരുന്ന തലമുറകൾ അവരെക്കുറിച്ചു നാമെന്തിനു വേവലാതിപ്പെടണം അതും ശരി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക