പല്‍പക് ബാലസമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനം ആഘോഷിച്ചു
GULF
19-Nov-2020
GULF
19-Nov-2020

കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക് ) ബാലസമിതിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹൃവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് പല്‍പക് ഫേസ് ബുക്ക് പേജിലൂടെ ആണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. നവംബര്‍ 14 ന് നടന്ന ഉദ്ഘാടന സമ്മേളനവും അതിനെ തുടര്‍ന്ന് 50 ല്‍ പരം വരുന്ന ബാലസമിതി അംഗങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് അവതരിപ്പിച്ച പരിപാടികള്‍ കോര്‍ത്ത് ഇണക്കി കൊണ്ട് സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.
.jpg)
ശ്രുതി ഹരീഷിന്റെ ആമുഖ പ്രസംഗത്തോടുകൂടി ആരംഭിച്ച പരിപാടി പ്രമുഖ എച്ച്ആര്‍ഡി ട്രെയിനര്‍ മധു ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പല്‍പക് ബാലസമിതി സംഘിടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ കുട്ടികള്‍ക്ക് അവരുടെ കഴിവുകളെ മനസിലാക്കി അവയെ പരിപോഷിപ്പിക്കുവാന്‍ ഉപകാരപെടട്ടെയെന്ന് മധു ഭാസ്‌കരന്‍ പറഞ്ഞു. മാസ്റ്റര്‍ ജിതേഷ് എം. വാര്യര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മാസ്റ്റര്‍ ജ്യോതിഷ് അപ്പുകുട്ടന്‍ സ്വാഗതവും ആന്‍ മരിയന്‍ ജിജു ശിശുദിന സന്ദേശവും നല്‍കി.
പല്‍പക് പ്രസിഡന്റ് പി.എന്‍. കുമാര്‍ , ജനറല്‍ സെക്രട്ടറി സുരേഷ് പുളിക്കല്‍, രക്ഷാധികാരി സുരേഷ് മാധവന്‍, വനിതാവേദി കണ്‍വീനര്‍ ബിന്ദു വരദ, ബാലസമിതി ജോയിന്റ് കണ്‍വീനര്‍ വിമല വിനോദ്, ചന്ദന സതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അഭിരാം ശബരി നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments