Image

കിഫ്ബി വിവാദം: സര്‍ക്കാര്‍ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി

Published on 21 November, 2020
കിഫ്ബി വിവാദം: സര്‍ക്കാര്‍ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി
ന്യൂഡല്‍ഹി: കിഫ്ബി വിവാദത്തില്‍ സീനിയര്‍ അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം സംസ്ഥാന സര്‍ക്കാര്‍ തേടി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം  തേടിയത്. സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിര്‍മിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് നിയമോപദേശം തേടിയതെന്നാണ് സൂചന.

കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹര്‍ജിയിലാണ് നിയമോപദേശം തേടിയത്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക