Image

കോവാക്സിന്‍ ആദ്യഘട്ട പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായതായി സ്ഥിരീകരിച്ച് ഭാരത് ബയോടെക്

Published on 21 November, 2020
കോവാക്സിന്‍ ആദ്യഘട്ട പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായതായി സ്ഥിരീകരിച്ച് ഭാരത് ബയോടെക്


ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സംഭവമുണ്ടായതായി സ്ഥിരീകരിച്ച് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. 24 മണിക്കൂറിനുള്ളില്‍ ഈ വിവരം ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയെ (ഡി.സി.ജി.ഐ) അറിയിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കി..

പ്രതികൂല സംഭവമുണ്ടായ വിവരം കമ്പനി ഡി.സി.ജി.ഐയെ അറിയിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ കമ്പനി വിശദീകരണം നല്‍കിയത്. ഓഗസ്റ്റില്‍ നടന്ന ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലുണ്ടായ പ്രതികൂല സംഭവം 24 മണിക്കൂറിനുള്ളില്‍ തന്നെ സി.ഡി.എസ്.സി.ഒ-ഡി.സി.ജി.ഐ അധികൃതരെ അറിയിച്ചിരുന്നുവെ
ന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക