Image

ഫോമാ സെൻട്രൽ റീജിയൻ വിമൻസ് ഫോറം ഉദ്‌ഘാടനം ചെയ്തു

ജൂബി വള്ളിക്കളം Published on 23 November, 2020
ഫോമാ സെൻട്രൽ റീജിയൻ വിമൻസ് ഫോറം ഉദ്‌ഘാടനം ചെയ്തു
ഷിക്കാഗോ:  ഫോമാ സെൻട്രൽ റീജിയന്റെ സബ്‌കമ്മിറ്റി ആയ വിമൻസ് ഫോറം  ഫോമാ നാഷണൽ സെക്രട്ടറി ടി .ഉണ്ണികൃഷ്ണൻ നിലവിളക്കു തെളിച്ചു  ചെയ്തു. ഫോമാ നാഷണൽ പ്രസിഡന്റ് അനിയൻ ജോർജ് മുഖ്യാതിഥി ആയി നടത്തിയ സമ്മേളനത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് , സെൻട്രൽ റീജിയൻ ആർ. വി.  പി. ജോൺ പാട്ടപ്പതി, നാഷണൽ വനിതാ പ്രതിനിധി ജൂബി വള്ളിക്കളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . 

സെൻട്രൽ റീജിയൻ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി റോസ് വടകര, വൈസ് ചെയർപേഴ്സൺ - സുബി ബാബു , ജനറൽ കൺവീനർ - സിമി ജെസ്റ്റോ, വിമൻസ് റെപ്രെസെന്ററ്റീവ് - നിഷ എറിക്, സെക്രട്ടറി - ശാലിനി ശിവറാം, ട്രഷറർ  - ഉമാ മഹേഷ്, കൾച്ചറൽ/കമ്മ്യൂണിറ്റി കോഓർഡിനേറ്റർ  - സിബിൽ ഫിലിപ്പ് , ചാരിറ്റി കോഓർഡിനേറ്റർ - ആഗ്നസ് തെങ്ങുമൂട്ടിൽ, അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ - ബീന വള്ളിക്കളം, ഡോ . സുനിത നായർ , റോസ്മേരി കോലഞ്ചേരി , യൂത്ത് ചെയർപേഴ്സൺ - സാറ അനിൽ എന്നിവരെ തെരഞ്ഞെടുത്തു .

വിമൻസ് ഫോറത്തിനു വേണ്ടി ചെയർപേഴ്സൺ റോസ് വടകര നന്ദി അർപ്പിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക