ഷിക്കാഗോ: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 2011-ലെ
വാലിഡിക്ടോറിയന്‍ അവാര്‍ഡ് ഹോഫ്മാന്‍ എസ്റ്റേറ്റ്, ഇല്ലിനോയിയില്‍ താമസിക്കുന്ന
നെവിന് ജോണ്സണ് മത്തായിക്ക് ലഭിച്ചു. ഹൈസ്കൂളില്‍ ഉയര്‍ന്ന സ്കോര്‍
കരസ്ഥമാക്കി വാലിഡിക്ടോറിയനായി ഗ്രാഡ്വേറ്റ് ചെയ്യുകയും, സഭയിലും
സാമൂഹ്യസേവനത്തിലും ശുഷ്കാന്തി കാണിക്കുന്ന മാര്‍ത്തോമാ വിദ്യാര്‍ത്ഥികള്‍ക്കാണ്
ഈ അവാര്‍ഡ് നല്കി ആദരിക്കുന്നത്.
കുറിയന്നൂര്‍ കോള ഭാഗത്ത്
കുടുംബത്തില്‍പ്പെട്ട ജോണ്സണ്- ബെറ്റ്സി ദമ്പതികളുടെ മകനാണ് നെവിന്. ഷിക്കാഗോ
സെന്റ് തോമസ് മാര്‍ത്തോമാ ഇടവകാംഗമാണ്. 2011 ജൂലൈ ആരംഭത്തില്‍ കാനഡയില്‍
നടത്തപ്പെട്ട മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സില്‍ വെച്ച് അമേരിക്കന്‍ ഭദ്രാസന
എപ്പിസ്കോപ്പയില്‍ നിന്നും അവാര്‍ഡ് സെന്റ് തോമസ് ഇടവക വികാരി ഏറ്റുവാങ്ങി. റവ.
സാബൂ തോമസില്‍ നിന്നും നെവിന് മത്തായി അവാര്‍ഡ് സ്വീകരിച്ചു. ആര്‍ലിംഗ്ടണ്‍
ഹൈറ്റ്സിലുള്ള ക്രിസ്ത്യന്‍ ലിബര്‍ട്ടി അക്കാഡമിയിലെ 2011 ഗ്രാഡ്വേറ്റ്സിലെ
വാലിഡിക്ടോറിയനായിരുന്നു നെവിന് മത്തായി. (GPA 5.0 out of 5.0).
തന്റെ
ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും യേശുക്രിസ്തുവിന്റെ ദാനമാണെന്ന് നെവിന്
വിശ്വസിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കഴിവുള്ള നെവിന്
സഹപാഠികള്‍ക്കും ഷിക്കാഗോയിലെ മലയാളി യുവതലമുറയ്ക്കും പ്രചോദനമാണ്.