Image

പതിനായിരം ഡോളർ വിലയുള്ള പട്ടിക്കുട്ടിയെ മോഷ്ടിച്ച യുവതി അറസ്റ്റിൽ

പി.പി.ചെറിയാൻ Published on 24 November, 2020
പതിനായിരം ഡോളർ വിലയുള്ള പട്ടിക്കുട്ടിയെ മോഷ്ടിച്ച യുവതി അറസ്റ്റിൽ
ലോക് പോർട്ട് ( ഇല്ലിനോയ്സ്) : പതിനായിരത്തോളം ഡോളർ വിലയുള്ള (7.5 ലക്ഷം രൂപ) പട്ടിക്കുട്ടിയെ പെറ്റ് സ്റ്റോറിൽ നിന്നും മോഷ്ടിച്ച യുവതിയെ നാപ്പർ വില്ല പോലീസ് അറസ്റ്റ് ചെയ്തു.
നവംബർ 21 ശനിയാഴ്ചയായിരുന്നു സംഭവം. അലിബിയ ജോൺസൺ (22) പെറ്റ് ലാന്റ് സ്റ്റോറിൽ എത്തിയത് വളർത്തുമൃഗങ്ങളെ വാങ്ങാനായിരുന്നു. അവിടെയെല്ലാം ചുറ്റിക്കറങ്ങിയ ഇവർ അവിടെ വളരെ വില കൂടിയ ഫീമെയ്ൽ യോർക്ക് ഷെയർ ടെറിയൻ ജനത്തിൽ പെട്ട പപ്പായെ ജാക്കറ്റിനുള്ളിലിട്ടു പുറത്തു. കടക്കുകയായിരുന്നു.
സ്‌റ്റോറിലെ ജീവനക്കാർ ഇതു കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ പെറ്റ് സ്‌റ്റോറിന് പുറത്ത് കടന്ന യുവതിയെ പോലീസ് പിടികൂടി. ഇവരുടെ ജാക്കറ്റിനുള്ളിൽ നിന്നും പട്ടിക്കുട്ടിയെ കണ്ടെടുക്കുകയും ചെയ്തു.

ഇവർക്കെതിരെ തെഫ്റ്റ്, റീട്ടെയിൽ തെഫ്റ്റ് എന്നീ കുറ്റങ്ങൾ ചാർജ് ചെയ്ത് കേസ്സെടുത്തു.
നോർത്തേൺ ഇംഗ് ളണ്ടിൽ പത്തൊൻപതാം നൂറ്റാണ്ടിലാണ് യോർക്ക് ഷെയർ ടെറിയർ ആദ്യമായി ഉൽപാദിതമായത്. സ്കോട്ട്ലന്റിൽ നിന്നും ജോലി അന്വേഷിച് എത്തിയവരാണ് വിവിധ തരത്തിലുള്ള ടെറിയറിനെയോർക്ക ഷെയറിൽ കൊണ്ടുവന്നത്. നോർത്ത് അമേരിക്കയിൽ ഈ ഇനത്തിൽ പെട്ട പട്ടിക്കുട്ടികൾ എത്തുന്നത് 1872 ലാണ് . 1940-ൽ ഇത് പ്രിയപ്പെട്ട പെറ്റായി മാറി. 4 മുതൽ 7 വരെ പൗണ്ട് തൂക്കവും 8 മുതൽ 9 വരെ ഇഞ്ച് ഉയരവും 12 മുതൽ 15 വർഷം വരെ ആയുസുമാണ് ഈ വർഗത്തിനുള്ളത്.
പതിനായിരം ഡോളർ വിലയുള്ള പട്ടിക്കുട്ടിയെ മോഷ്ടിച്ച യുവതി അറസ്റ്റിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക