Image

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 24 November, 2020
ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി . റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് 2020-2021 വര്‍ഷ കാലയളവിലേക്കുള്ള  ഭാരവാഹികളെ  റിയാദില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ആയി അയൂബ് കരൂപടന്നയെ വീണ്ടു തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി കുഞ്ചു സി നായര്‍, ട്രഷറര്‍ ഷെരീഫ് വാവാട്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഡോ: അമിന സെറിന്‍, എന്നിവരെ  പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ട്മാര്‍ ആയി നിസാര്‍ കൊല്ലം, ഹംസ കല്ലിങ്ങല്‍, ജോ:സെക്രട്ടറി റഷീദ് കരീം, ജോ: ട്രഷറര്‍ കബീര്‍ കാടന്‍സ്, ജോ: കണ്‍വീനര്‍ ജീവകാരുണ്യവിഭാഗം ജോണ്‍സണ്‍ മാര്‍ക്കോസ്, കലാവിഭാഗം കണ്‍വീനര്‍ ജലീല്‍ കൊച്ചിന്‍, ജോ:കണ്‍വീനര്‍ റിയാസ് റഹ്മാന്‍, എന്നിവരെയും തെരഞ്ഞെടുത്തു..
 
എക്‌സിക്യുട്ടീവ് അംഗങ്ങള്‍ റിഷി ലത്തീഫ് .മുജീബ് ചാവക്കാട് . നൗഫര്‍ കാസര്‍കോട് . മുഹാദ് കരൂപ്പടന്ന . ബനീഷ് വയനാട് . തസ്നിം റിയാസ് . സിമി ജോണ്‍സണ്‍ . നിമിഷ ബനിഷ് . ഷെമി ജലീല്‍ .റാഹില ഷെരീഫ് എന്നിവരും തെരെഞ്ഞെടുക്കപെട്ടു.  സംഘടനയുടെ  ചെയര്‍മാന്‍ ആയി  ജയന്‍ കൊടുങ്ങല്ലൂര്‍ തുടരും ,വൈസ് ചെയര്‍മാന്മാര്‍ ഡോ: മജീദ് ചിങ്ങോലി, വി കെ കെ അബ്ബാസ്, എന്നിവരെയും,നിയമിച്ചു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശക്തമായ മുന്നോട്ട് കൊണ്ടുപോകാനും കോവിഡ് കാലത്ത് നടത്തിയ മികച്ച  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിക്കുകയും ചെയ്തു.




ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക