അധികാര കൈമാറ്റത്തിനുള്ള പച്ചക്കൊടിയുയർത്തി ട്രംപ്
Sangadana
24-Nov-2020
പി.പി.ചെറിയാൻ
Sangadana
24-Nov-2020
പി.പി.ചെറിയാൻ

വാഷിങ്‌ടൺ ഡി സി - ബൈഡൻ - കമലാ ടീമിന് അധികാരം കൈമാറുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ട്രംപ് നിയമിച്ച ജനറൽ സർവീസ് അഡ്മിനിസ്ട്രേഷനും ബന്ധപ്പെട്ടവർക്കും നിർദ്ദേശം നിർദ്ദേശം നൽകിക്കൊണ്ട് നവംബർ 23 തിങ്കളാഴ്ച ട്വിറ്റർ സന്ദേശമയച്ചു.
ഡ്രമോക്രാറ്റിക്ക് പാർട്ടിയിൽ നിന്നും നാഷണൽ സെക്യൂരിറ്റി ഹെൽത്ത് വിദഗ്ധരിൽ നിന്നും നിരവധി ദിവസങ്ങളായി കടുത്ത വിമർശനം നേരിടുകയായിരുന്നു ട്രംപിന്റെ ജി എസ് എ നോമിനി എമിലി മർഫി. റിപ്പബ്ളിക്കൻ പാർട്ടിയിൽ പെട്ട ചില ഉന്നതരും എമിലിയെ വിമർശിച്ചവരിൽ ഉൾപ്പെട്ടിരുന്നു.
അതേസമയം ബൈഡൻ - ഹാരിസ് ട്രാൻസിഷൻ ടീ എമിലി മർഫി ഔദ്യോഗികമായി അധികാര കൈമാറ്റത്തിനുള്ള നടപടികൾ സ്വീകരിച്ചതായി അറിയിച്ചു. തിരഞ്ഞെടുപ്പിലെ വിജയികളായി ബൈഡൻ - കമലഹാരിസ് എന്നിവരെ അംഗീകരിക്കുന്നതായും മർഫിയുടെ പ്രസ്താവനയിൽ പറയുന്നു. അപ്പാരന്റ് വിന്നേഴ്സ് ഒഫ് ദ ഇലക്ഷൻ ,എന്നാണ് ബൈഡനെയും ഹാരിസിനെയും മർഫി വിശേഷിപ്പിച്ചത്
വരും ദിവസങ്ങളിൽ ഇരു ടീമുകളും ഫെഡറൽ അധികൃതരുമായി പാൻഡമിക്ക് , നാഷണൽ സെക്യൂരിറ്റി എന്നീ വിഷയങ്ങളെക്കുറിച്ചു ചർച്ച നടത്തുമെന്ന് ബൈഡൻ - ഹാരിസ് ട്രാൻസിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യോഹന്നാസ് അബ്രഹാം അറിയിച്ചു.
.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments