Image

വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു

Published on 24 November, 2020
വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡ‍ിനന്‍സ് റദ്ദാക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച്‌ മന്ത്രിസഭയുടെ ശിപാര്‍ശ ഇന്നോ നാളെയോ ഗവര്‍ണര്‍ക്ക് കൈമാറും.

നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഇന്ന് ഹൈക്കോടതിയിലും സര്‍ക്കാര്‍ അഭിഭാഷകന്‍ ഉറപ്പ് നല്‍കിയിരുന്നു. നിയമ ഭേദഗതി ചോദ്യം ചെയ്ത് കെ. സുരേന്ദ്രനും ഷിബു ബേബിജോണും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത് 


ഭേദഗതി മാധ്യമ മാരണ നിയമം ആണെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ, എല്ലാവരുമായി ആലോചിച്ച്‌ പുനപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മന്ത്രിസഭയുടെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ ഒപ്പു വച്ച ഒരു ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ രണ്ടു മാര്‍ഗങ്ങളാണ് നിയമപരമായി സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നത്. നിയമസഭയില്‍ ഓര്‍ഡിനന്‍സ് റദ്ദാക്കാനുള്ള പ്രമേയം അവതരിപ്പിക്കുകയെന്നതാണ് ഒന്നാമത്തെ പോംവഴി. രണ്ടാമത്തേത് ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് മന്ത്രിസഭ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യുകയെന്നതാണ്. 


ഇതില്‍ രണ്ടാമത്തെ മാര്‍ഗമാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അടുത്ത നിയമസഭ സമ്മേളനം ചേര്‍ന്ന് 42 ദിവസത്തിനുള്ളില്‍ നിയമം ആക്കിയില്ലെങ്കിലും ഓര്‍ഡിനന്‍സ് സ്വാഭാവികമായും റദ്ദാകും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക