Image

ഇന്ത്യന്‍ വെബ് സീരീസായ ഡല്‍ഹി ക്രൈമിന് ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ്

Published on 24 November, 2020
 ഇന്ത്യന്‍ വെബ് സീരീസായ ഡല്‍ഹി ക്രൈമിന് ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ്

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡ്രാമ സീരിസിനുള്ള ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ഇന്ത്യന്‍ വെബ് സീരീസ് ഡല്‍ഹി ക്രൈമിന് ലഭിച്ചു. 'ഇന്റര്‍നാഷണല്‍ എമ്മി' അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പരിപാടിയാണ് ഡല്‍ഹി ക്രൈം എന്ന പ്രത്യകതയും ഉണ്ട്. ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ്‌സ് തന്നെയാണ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അവാര്‍ഡ് കിട്ടിയതുമായി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.


 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന അതി ക്രൂരമായ കൂട്ട ബലാത്സംഗത്തിന്റെ അന്വേഷണത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഡല്‍ഹി ക്രൈമില്‍, പ്രമുഖ നടി ഷെഫാലി ഷാഹ് ആണ് മുഖ്യ കഥാപാത്രമായ ഡിസിപി വര്‍ത്തിക ചതുര്‍വേദിയായി വേഷമണിഞ്ഞിരിക്കുന്നത്.വാര്‍ത്ത അറിഞ്ഞതിന് ശേഷം ഹൃതിക് റോഷന്‍, വിദ്യ ബാലന്‍, ദീപിക പദുകോണ്‍, തപ്‌സി പന്നു തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ ഡല്‍ഹി ക്രൈം സീരിസിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക