Image

'ലേഡി മോഹന്‍ലാല്‍' വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യം, സത്യന്‍ അന്തിക്കാട്

Published on 24 November, 2020
'ലേഡി മോഹന്‍ലാല്‍' വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യം,  സത്യന്‍ അന്തിക്കാട്

പുത്തം പുതു കാലൈ, സുരറൈ പോട്രു, മൂക്കുത്തി അമ്മന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ ഉര്‍വശി. 


 ലേഡി മോഹന്‍ലാല്‍ എന്നാണ് പലരും ഉര്‍വശിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.


ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണ്, അങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് അവരുടേതായ ശൈലിയുണ്ട്. മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വശി എന്ന് വിളിക്കാറില്ലല്ലോ... സത്യന്‍ അന്തിക്കാട് പറഞ്ഞു.


ഉര്‍വശിക്ക് അവരുടെതായ വ്യക്തിത്വവും മോഹന്‍ലാലിന് അദ്ദേഹത്തിന്റെതായ വ്യക്തിത്വവുമുണ്ട് മോഹന്‍ലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന നടിയാണ് ഉര്‍വശി. ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയുമാണ് ഇരുവരും കഥാപാത്രങ്ങളെ സമീപിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.


സത്യന്‍ അന്തിക്കാട് ഒരുക്കിയ മഴവില്‍ക്കാവടി, തലയണമന്ത്രം, കനല്‍ക്കാറ്റ്, മൈ ഡിയര്‍ മുത്തച്ഛന്‍, സ്‌നേഹസാഗരം, അച്ചുവിന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളില്‍ ഉര്‍വശി വേഷമിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക