Image

സാനിയയുടെ ഹൃദയതാളത്തിനു സഹായിക്കൂ...

Published on 11 June, 2012
സാനിയയുടെ ഹൃദയതാളത്തിനു സഹായിക്കൂ...
പയ്യപ്പാടി: കൂട്ടുകാര്‍ പുതിയ ഉടുപ്പും സ്‌കൂള്‍ ബാഗുമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍, ഓടിച്ചാടി തിമിര്‍ക്കുമ്പോള്‍, കുഞ്ഞു സാനിയ മൗനത്തോടെ, സങ്കടത്തോടെ നോക്കിനില്‍ക്കും. അഞ്ചു മിനിട്ട്‌ അവരോടൊപ്പം ചെലവിടാന്‍ അവള്‍ക്കാവില്ല - അങ്ങനെ ചെയ്‌താല്‍ ശ്വാസം മുട്ടും, ശരീരം തളരും, ബോധം കെടും. ഇതറിയാവുന്നതിനാല്‍ മാതാപിതാക്കളായ എബിയും സോണിയയും മകളെ തങ്ങളുടെ കൂടെ നിന്ന്‌ മാറ്റില്ല.

നാലു വയസ്സുള്ള സാനിയയെ ജനനം മുതലേ പനിയും കഫക്കെട്ടും പിടകൂടിയിരുന്നു. ആദ്യമെല്ലാം അടുത്തുള്ള ക്ലിനിക്കുകളിലും ഡോക്‌ടര്‍മാരേയും കാണിച്ചു പോന്നു. മരുന്നും കഴിച്ചു. താല്‍ക്കാലികശമനം ലഭിക്കും. എന്നാല്‍ മൂന്ന്‌ വയസു കഴിഞ്ഞിട്ടും ഒരു ശമനവും കാണാതെ പോയപ്പോഴാണ്‌ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ഡോക്‌ടറെക്കണ്ട്‌ വിശദമായ പരിശോധന നടത്തിയതും ഹൃദയത്തിന്റെ തകരാണ്‌ പ്രശ്‌നകാരണമെന്ന്‌ മനസ്സിലാക്കുന്നതും. വിദഗ്‌ധ ചികിത്സയ്‌ക്ക്‌ തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്‌തു. അവരുടെ പരിശോധനയില്‍ ഉടനെ തന്നെ ഓപ്പറേഷന്‍ വേണമെന്ന്‌ അറിയിച്ചു. അതനുസരിച്ച്‌ ജൂലൈ മാസം 10 ന്‌ തീയതി നിശ്‌ചയിക്കുകയും ചെയ്‌തു. രണ്ട്‌ ലക്ഷം രൂപയോളമാണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌.

അച്‌ഛന്‍ പെയിന്റിങ്‌ തൊഴിലാളിയാണ്‌. മാതാവിന്‌ ജോലിയൊന്നുമില്ല. തികച്ചും നിര്‍ദ്ധന കുടുംബം. അതാത്‌ ദിവസത്തെ കൂലികൊണ്ട്‌ കുടുംബം പുലരുന്നു. മഴക്കാലമായാല്‍ പെയിന്റിങ്‌ ജോലികളെല്ലാം നിലയ്‌ക്കും. ലോണെടുത്തും മറ്റു സഹായങ്ങള്‍ കൊണ്ടും ഇത്രയും നാള്‍ മരുന്നും ചികിത്സയും നല്‍കാന്‍ കഴിഞ്ഞു. രണ്ട്‌ ലക്ഷം രൂപയെന്നത്‌ ഈ നിര്‍ദ്ധന മാതാപിതാക്കളെ സംബന്ധിച്ച്‌ സങ്കല്‍പ്പിക്കാന്‍ പോലുമാവാനാവാത്ത വലിയ സംഖ്യയാണ്‌. കുഞ്ഞു മകളുടെ ജീവിതം അവസാനിക്കാതിരിക്കാന്‍ ഓപ്പറേഷന്‍ കൊണ്ട്‌ സാധിക്കുമെന്നറിയാം. എന്നാല്‍ പണം - അതൊരു വലിയ ചോദ്യചിഹ്‌നമായി, ബാലികേറാമലയായി മാതാപിതാക്കളുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഉറച്ച ദൈവ വിശ്വാസികളായ ഇവര്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുന്നു. മകളുടെ പുഞ്ചിരിക്കുന്ന മുഖം തുടര്‍ന്നും കാണുവാന്‍, കനിവുള്ളവരുടെ സഹായം ഉണ്ടാകുമെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നു.

കുഞ്ഞു സാനിയയ്‌ക്കായി സഹായഹസ്‌തം നീട്ടാം.

ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍
അക്കൗണ്ട്‌ നമ്പര്‍: 2924
പുതുപ്പള്ളി വില്ലേജ്‌ സഹകരണ ബാങ്ക്‌
പയ്യാപ്പാടി ശാഖ

വിലാസം
എബി പി. ജോസഫ്‌
പുത്തന്‍പറമ്പില്‍
പയ്യാപ്പാടി
മൊബൈല്‍ : 8547435490
സാനിയയുടെ ഹൃദയതാളത്തിനു സഹായിക്കൂ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക