Image

മുൻ ന്യു യോർക്ക് സിറ്റി മേയർ ഡേവിഡ് ഡിങ്കിൻസ് അന്തരിച്ചു

Published on 24 November, 2020
മുൻ ന്യു യോർക്ക് സിറ്റി മേയർ ഡേവിഡ് ഡിങ്കിൻസ് അന്തരിച്ചു
ന്യു യോർക്ക്: 1989 ൽ ന്യൂയോർക് നഗരത്തിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഡേവിഡ് ഡിങ്കിൻസ് അന്തരിച്ചു. തിങ്കളാഴ്‌ച രാത്രി 9.30 ന് അദ്ദേഹം ശ്വസിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ ഹോം നേഴ്സ് ആ വിവരം 911 എന്ന നമ്പറിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. 93 വയസുകാരനായ ഡിങ്കിൻസിന്റെ  മരണത്തിൽ അസ്വാഭാവികമായൊന്നുമില്ല. അദ്ദേഹത്തിന്റെ ഭാര്യ ജോയ്‌സിന്റെ (89) മരണവും ഇവരുടെ വീട്ടിൽ വച്ച് ഒരുമാസം മുൻപായിരുന്നു.  

മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട അന്നത്തെ സിറ്റിംഗ് മേയർ എഡ് കോച്ചിനെ ഡമോക്രാറ്റിക് പ്രൈമറിയിൽ പരാജയപ്പെടുത്തിയ ഡിങ്കിൻസ്  ഇലക്ഷനിൽ  റിപ്പബ്ലിക്കൻ സ്ഥാനാർഥി റൂഡി ജൂലിയാനിയെ തോൽപ്പിച്ച് നഗരത്തിന്റെ നൂറ്റിയാറാം മേയറായി അധികാരമേറ്റു. 

അടുത്ത തവണ ജൂലിയനി അദ്ദേഹത്തെ തോൽപ്പിച്ചു. ഡിങ്കിൻസിന്റെ നിര്യാണത്തിൽ ജൂലിയാനി അനുശോചിച്ചു.

 ' മേയർ ഡേവിഡ് ഡിങ്കിൻസിന്റെ കുടുംബത്തെയും അദ്ദേഹത്തെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ന്യൂയോർക്കുകാരെയും ഞാനെന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം നമ്മുടെ മഹാനഗരത്തിനായി ഉഴിഞ്ഞുവച്ച അദ്ദേഹത്തിന്റെ സേവനങ്ങൾ ആദരപൂർവം സ്മരിക്കുന്നു,' ജൂലിയാനി ട്വിറ്ററിൽ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക